1470-490

പ്ലസ് ടു ഓൺലൈൻ ക്ലാസിൽ അതിഥി അധ്യാപികയായി ഡോക്ടർസക്കീനയും

പ്ലസ് ടു ഓൺലൈൻ ക്ലാസിൽ അതിഥി അധ്യാപികയായി ഡോക്ടർസക്കീനയും———————————————-
കോട്ടക്കൽ : കുടുംബത്തിനും നാടിനും കാവലാളായതിൻറെ നേർസാക്ഷ്യങ്ങൾ  പങ്കുവെച്ച്, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ക്രിസ്ററൄൻ ലഗാർഡി൯േറ  “ത്രീ എൽസ് ഓഫ് എംപവർമെൻറ്” എന്ന പ്ലസ് ടു ഇംഗ്ലീഷ് പാഠഭാഗത്തിലെ ‘സ്ത്രീ -നേതൃസ്ഥാനം’   എന്ന തലക്കെട്ടിലാണ് നിരവധി ആരോഗ്യ പദ്ധതികൾക്കും ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ,സന്നദ്ധ സേവന രംഗത്തും നേതൄ പാഠവും  തെളിയിച്ച് ശ്രദ്ധേയമായ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: സക്കീന അതിഥി അധ്യാപികയായി എത്തുന്നത്. കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂൾ ‘സ്മാർട്ട് ബെൽ’ ഓൺലൈൻ പഠന പദ്ധതിയുടെ ഭാഗമായാണ് മലപ്പുറത്തി൯േറ ധീരവനിത അനുഭവങ്ങൾ പങ്കു വെക്കാൻ എത്തുന്നത്. തൻറെ വ്യക്തിജീവിതത്തിലേയു൦ ഔദ്യോഗിക ജീവിതത്തിലേയും വെല്ലുവിളികളെ സധൈര്യം നേരിടുന്ന കരുത്തി൯േറ പ്രതീകമായാണ് അവർ പ്രത്യക്ഷപ്പെടുന്നത്. പെൺകുട്ടികൾ നേതൃസ്ഥാനങ്ങളിൽ എത്തേണ്ടതി൯േയു൦ വികസനപ്രക്രിയയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതി൯േയു൦ ആവശ്യകത ഊന്നിപ്പറയുന്നതാണ് പാഠഭാഗത്ത്. ഡോക്ടറി൯േറ
നേരറിവുകൾ സന്ദേശങ്ങൾ പെൺകുട്ടികൾക്ക് വലിയ ആത്മവിശ്വാസം പകരുന്നവയാണ്.
   കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ.    
  ശ്രീമതി. ശുഭലക്ഷ്മി നാരായണനാണ് തൊഴിലിടങ്ങളിൽ പെൺ സാന്നിധ്യം ഉറപ്പു വരുത്തേണ്ടതി൯േറ പ്രാധാന്യത്തെക്കുറിച്ച് സ്വാ അനുഭവ വിവരണത്തിലൂടെ  സ്ത്രീ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്. വിദ്യാഭ്യാസ പ്രവർത്തകയും പ്രഭാഷകയുമായ കൃഷ്ണ കോട്ടക്കൽ, ഡോ: മൻസൂർ കടായിക്കൽ  എന്നിവരും ഐ.എം.എഫ് പ്രസിഡണ്ട് ക്രിസ്ററൄൻ ലഗാർഡി൯േറ   പ്രസംഗ പാഠഭാഗത്തിന് ആശയവ്യക്തത വരുത്തുന്നു. വിദ്യാർത്ഥികളും ഓൺലൈൻ പഠന മാർഗ്ഗങ്ങളിലൂടെ ക്ലാസ്സിൽ  പങ്കാളികളാകുന്നതു൦ പുതുമയു൦ ശ്രദ്ധേയവുമാണ്. ഇംഗ്ലീഷ് അധ്യാപകൻ ഷൗക്കത്തലി നെല്ലിക്കൽ, പൂർവ വിദ്യാർത്ഥി അഭിനവ് മോഹൻ എന്നിവരുടെ ഏറെനാളത്തെ പ്രയത്നത്തിനൊടുവിലാണ് ആശയം യാഥാർത്ഥ്യമായത്. സ്കൂൾ മാനേജർ ഇബ്രാഹിം ഹാജി കറുത്തേടത്ത്,    പ്രിൻസിപ്പൽ അലി കട വണ്ടി, ഹെഡ്മാസ്റ്റർ ബഷീർ കുരുണിയൻ, ഷെഫീർ കറുത്തേടത്ത് എന്നിവരുടേ പിന്തുണയും സഹകരണവും സംരംഭത്തി൯േറ വിജയത്തിനു മുതൽക്കൂട്ടായി. 

Comments are closed.