1470-490

നോർക്ക റൂട്സ് കോഴിക്കോട് റീജിയണൽ ഓഫീസിലേക്ക് SDPI മാർച്ച്

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള വഞ്ചന: നോർക്ക റൂട്സ് കോഴിക്കോട് റീജിയണൽ ഓഫീസിലേക്ക് SDPI മാർച്ച്

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വഞ്ചന പൂർണമായ സമീപനത്തിനെതിരെ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നോർക്ക റൂട്സ് കോഴിക്കോട് റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി മാർച്ച് ഉദ്‌ഘാടനം ചെയിതു. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അവര്‍ അവസാനം വാങ്ങിയിരുന്ന പ്രതിമാസ ശമ്പളം ആറു മാസം നല്‍കുമെന്ന വാക്ക് പിണറായി വിജയൻ പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 68060 പേര്‍ തൊഴില്‍ രഹിതരാണെന്നും അവരുടെ പുനരധിവാസത്തിന് സർക്കാർ പദ്ധതി കാണണമെന്നും മജീദ് ഫൈസി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സംസ്ഥാന പ്രസിഡന്റ് നാസർ കൊടുവള്ളി, സൗത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് പി.ടി സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സലിം കാരാടി, ട്രഷറർ എൻ.കെ റഷീദ് ഉമരി, സെക്രട്ടറിമാരായ ജലീൽ സഖാഫി, മുഹമ്മദ് ടി.പി മാർച്ചിന് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303