1470-490

ഇവർ നിയമപാലകരോ അതോ ലംഘകരോ?

കോവിഡ് ബാധയെത്തുടർന്ന് മാഹിയിലെ പോലീസ് ക്വാട്ടേർസ് അടച്ചിടുകയും, നിരവധി പോലീസുകാർ നിരീക്ഷണത്തിലാവുകയും, പന്തക്കൽ പോലീസ് സ്റ്റേഷനിലെ വിവിധ റാങ്കുക ളിലുള്ള ഇരുപത് പോലീസുകാർ ക്വാറന്റയിനിൽ പോവുകയും, സ്റ്റേഷൻ പ്രവർത്തനം തന്നെ നിശ്ചലമാകുകയും ചെയ്ത വാർത്ത മയ്യഴിയെ ആശങ്കയിലാഴ്ത്തുമ്പോഴാണ് നിയമപാലകരുടെ നിയമ ലംഘനം ജനങ്ങളെ അത്ഭുതപ്പെടുത്തിയത്.
  കോവിഡ് കാലത്ത് പോലീസുകാർക്ക് ബിരിയാണി എത്തിച്ചു കൊടുത്ത ആളെ പളളൂർ എസ്.ഐ.യും, എ.എസ്.ഐയും അദ്ദേഹത്തിന്റെ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചതാണ് വിവാദമായത്.രാജ്യത്തും മയ്യഴിയിലും കോവിഡ് പടർന്നുകൊണ്ടിരിക്കെയാണ് പിഞ്ചു കുട്ടികളും,വൃദ്ധരുമുള്ള വീട്ടിൽ മാസ്ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെയും ആദര ചടങ്ങ് നടത്തിയത്!
സ്റ്റേഷന് മുന്നിലെ ബേക്കറിയിൽ ആളില്ലാ നേരത്ത് സാധനം വാങ്ങാനെത്തിയ സ്ത്രീ സാധനം വാങ്ങുമ്പോഴേക്കും മറ്റ് ചിലരും സാധനം വാങ്ങാനെത്തി. പാഞ്ഞെത്തിയ പോലീസ് ആളില്ലാതിരുന്നപ്പോഴെത്തിയ സ്ത്രീക്കടക്കം പിഴയിടുകയായിരുന്നു. അമ്മയോടൊപ്പം കുടയും ചൂടി രണ്ട് കി.മി.ദൂരം നടന്ന് സ്റ്റേഷനടുത്ത സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അമ്മയും അഭിഭാഷകയായ മകളും സാമൂഹ്യ അകലം പാലിച്ചില്ലെന്ന് പറഞ്ഞ് പിഴയിടുകയായിരുന്നു. പളളൂർ പോലീസ് സ്റ്റേഷൻ ഉണ്ടായ കാലം മുതൽ പ്രവർത്തിക്കുന്ന തൊട്ടടുത്ത ബേക്കറിയിൽ സാധനങ്ങൾ വാങ്ങാനെത്തിയ നാല് പേർക്കും പിഴയിട്ടു.അടിയന്തിര ജനകീയ ആവശ്യങ്ങളുയർത്തി നിയമ വിധേയമായി സമരം നടത്താൻ അനുമതി ചോദിക്കുന്നവർക്ക് അത് നിഷേധിക്കാൻ പോലീസിന് മറ്റൊന്ന് ആലോചിക്കേണ്ടി വരാറില്ല. ലോക് ഡൗൺ കൊടുമ്പിരി കൊണ്ടപ്പോൾ  റോഡിൽ ചുറ്റിക്കറങ്ങിയ ആളെ സ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി തഹസിൽദാർ പിടികൂടിയപ്പോൾ, പൊതുസ്ഥലത്ത് വെച്ച് ആളുകൾ കണ്ടു നിൽക്കെ പോലീസുകാരൻ ഡി.ടി.യെ പരസ്യമായി അപമാനിച്ചു. സ്റ്റേഷനിൽ പതിവായി ചായ കൊണ്ടുവരുന്ന ഇയാൾക്കെതിരെ കേസ്സെടുക്കാനാവില്ലെന്ന് പൊതുസ്ഥലത്ത് വെച്ച് പരസ്യമായി തന്നെ പോലീസുകാരൻ വ്യക്തമാക്കി.അപമാനിതനായ ഡി.ടി. മാഹി ആർ.എ.ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമില്ല.
മാധ്യമ പ്രവർത്തകരെ യടക്കം നടുറോഡിൽ തടഞ്ഞുവെച്ച പോലീസുകാരെ പിന്തിരിപ്പിക്കാൻ ഒടുവിൽ പുതുച്ചേരി കലക്ടർക്ക് നേരിട്ട് ഇടപെടേണ്ടി വന്നു.
എന്തിനധികം, അടുക്കളയിൽ അടുപ്പത്ത് മീൻ കറി തിളയ്ക്കുമ്പോൾ, തൊട്ടടുത്ത വീട്ട് പറമ്പിലേക്ക് മാസ്ക് ധരിക്കാതെ കറിവേപ്പില പറിക്കാൻ പോയതിന് പോലീസ് നടപടിക്ക് വിധേയയായ വീട്ടമ്മക്ക് വരെ ഒടുവിൽ അധികൃതർക്ക് പരാതി നൽകേണ്ട അവസ്ഥയുള്ള നാടാണിത്.
 നാടായ നാടൊക്കെ കോ വിഡ് പ്രതിരോധത്തിന് കർശന നിയമങ്ങൾ നടപ്പിലാക്കി വരുന്ന നക്ഷത്ര ചിഹ്നമുള്ള ഓഫീസർമാർ തന്നെയാണ് മാസ്ക് പോലുമില്ലാതെ വീട്ടിൽ കയറിച്ചെന്ന് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നടത്തിയത്.
നല്ല കാര്യത്തിനായാലും മയ്യഴിയിലെ
നല്ല കാര്യത്തിനായാലും മയ്യഴിയിലെ രാഷ്ട്രിയക്കാർ കൈകോർക്കില്ലെന്ന ബോധ്യത്തിലും, ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയത്തിന് ഇന്നും പ്രസക്തിയുള്ളതിനാലുമാണ്, മയ്യഴിയിലെ ഭരണാധികാരികൾക്ക് ജനങ്ങളുടെ വായ മൂടിവെക്കാനും, കൈകൾ കെട്ടിയിടാനും സാധിക്കുന്നതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303