1470-490

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) ധർണ്ണ നടത്തി.

വടക്കാഞ്ചേരി: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് സോണൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. DCC സെക്രട്ടറി കെ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ ബിജോയ് ദേവസി, സണ്ണി തോമസ്, പി.ജി. ജയദീപ്, വി. അനന്തകൃഷ്ണൻ, പി.ജെ. ബെന്നി ജെയിംസ്, സി.എ. ജെയിംസ്, ബാബു കണ്ണനായ്ക്കൽ, നഗരസഭ കൗൺസിലർമാർ, യുത്ത് കോൺഗ്രസ്സ് നേതാക്കൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി എം.എൻ. ലതീന്ദ്രൻ സ്വാഗതവും മുഹമ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241