1470-490

നഗരസഭക്കെതിര ഗ്രീന്‍ ട്രീബ്യൂണല്‍ കോടതി നടപടിക്ക് സാധ്യത

നഗരസഭക്കെതിര ഗ്രീന്‍ ട്രീബ്യൂണല്‍ കോടതിയുടെ നടപടിക്ക് സാധ്യത. നഗരസഭക്കെതിരെ പിഴ എത്രയെന്ന് തീരുമാനമായിട്ടില്ല. പിഴയില്‍ നിന്ന് ഒഴിവാക്കില്ലെന്നാണ് സൂചന. കോസ്‌മോസ് ക്ലബ്ബിന് സമീപത്തീയി നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം കത്തിയത്തുമായി ബന്ധപ്പെട്ടാണ് നടപടി. പാ്സ്റ്റിക് മാലി്യങ്ങള്‍ ശേഖരിച്ചിരുന്ന നഗരസഭയുടെ സംഭരണ കേന്ദ്രം മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണമായി കത്തി നശിച്ച സംഭവത്തിലാണ് നഗരസഭക്കെതിരെ ഗ്രീന്‍ ട്രീബ്യൂണല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. അളവില്‍ കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതാണ് പ്ലാന്റ് കത്തുവാന്‍ കാരണമെന്ന് ചൂട്ടിക്കാണ്ടിയായിരുന്നു കേസ്. സംഭവത്തെ കുറിച്ച് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് ട്രിബ്യൂണല്‍ വിശദീകരണം ചോദിച്ചിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് നഗരസഭ പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കിയ വിശദീകരണം ബോര്‍ഡ് കൃത്യമായി കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് നടപടിക്ക് കാരണമായിരിക്കുന്നത്. നഗരസഭ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പൊടിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചു വരികയായിരുന്നു. ഇതിന്റെ ചിലവ് വഹിച്ചിരുന്നത് അപ്പോള ടയേഴ്‌സായിരുന്നു. നഗരസഭ കെട്ടിടവും സ്ഥലവും മാത്രമാണ് നല്‍കിയിരുന്നത്.ശേഖരിച്ച് ചാക്കുകളില്‍ വെച്ചിരുന്ന പാസ്റ്റിക് കവറുകളും , പൊട്ടിയുമാണ് എങ്ങിനെയോ തീപിടിച്ചത്. ഷെഡും, യന്ത്ര സാമഗ്രഹികളും പൂര്ണ്ണമായി കത്തി നശിച്ചതിനാല്‍ ഇപ്പോള്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.ഗ്രീന്‍ ട്രീബ്യൂണലിനെ നഗരസഭയുടെ കാര്യങ്ങള്‍ കൃത്യമായി അറിയിക്കുവാന്‍ കേസുമായി ബന്ധപ്പെട്ട് നഗരസഭ ഇതുവരെ അഡേക്കേറ്റിനെ ചുമതലപ്പെടുതാതിരിക്കുന്നത് വലിയ പിഴ അടക്കുവാന്‍ കാരണമാക്കുമെന്നും അടിയന്തിരമായി അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ശക്തമായ തീരുമാനം എടുക്കുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാവാത്ത കാരണം ട്രിബ്യൂണല്‍ പിഴ വിധിക്കുവാനാണ് സാധ്യത.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348