1470-490

പ്രളയം: അടിയന്തിര നടപടി സ്വീകരിക്കണം

പ്രളയം: അടിയന്തിര നടപടി സ്വീകരിക്കണം – എസ്.ഡി.പി ഐ എം.എൽ.എക്ക് നിവേദനം നൽകി

പരപ്പനങ്ങാടി: കാലങ്ങളായി മഴക്കാലം രൂക്ഷമാവുമ്പോൾ എറെ ദുരിതം പേറുന്ന ഉള്ളണം പ്രദേശങ്ങളിൽ പ്രളയത്തെ നേരിടാനും, രക്ഷാകവചങ്ങൾ ഒരുക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് എസ്.ഡി.പി ഐ നിവേദനം നൽകി. തിരൂരങ്ങാടി എം.എ.എൽ.എ.പി.കെ.അബ്ദുറബ്ബിന് ആണ് പരിഹാരങ്ങൾ തേടി നിവേദനം നൽകിയത്.ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രളയത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങുന്ന നെടുവ വില്ലേജിലെ ഉള്ളണം ഭാഗങ്ങളിൽ കൃഷി നാശങ്ങൾക്ക് പുറമെ, പാർപ്പിടങ്ങൾക്കും, ജനങ്ങൾക്കും വലിയ ദുരിതമാണ് കാലങ്ങളായി നേരിടേണ്ടി വരാർ.ഓരോ പ്രളയം വരുമ്പോഴും ഒറ്റപ്പെട്ടു പോവുന്ന ഈ മേഖലയെ രക്ഷപ്പെടുത്താൻ പദ്ധതികൾ തയ്യാറാക്കിയെന്ന് കാലങ്ങളായി ഓരോ തവണ പറയുന്നവർ ഇതുവരെ പരിഹാരം കണ്ടത്തിയിട്ടില്ല. റോഡുകൾ ഉയർത്തി വെള്ളം മൂലം ഒറ്റപ്പെടുന്ന ഈ മേഖലയിലെ ജനങ്ങൾക്ക് പുറം ലോകത്തെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് ഗീർവാണം മുഴക്കുകയാണ്. ഇത്തവണ എങ്കിലും ഇതിന് പരിഹാരം കാണണമെന്നാണ് നിവേദത്തിൽ ആവശ്യപെട്ടത്. എന്നാൽ ഇത്തരം ആവശ്യമൊ, അതിന് വേണ്ടി യാതൊരു നിർദ്ധേശമൊ ഈ ഭാഗങ്ങളിലെ കൗൺസിലർമാർ പോലും ഉന്നയിച്ചിട്ടില്ലന്നും നിവേദനത്തിലെ കാര്യങ്ങൾ ഗൗരവത്തിൽ കാണുമെന്നും നിവേദനസംഘത്തിന് പി.കെ.അബ്ദുറബ്ബ് എം.എൽ.എ.ഉറപ്പ് നൽകി. എസ്.ഡി.പി.ഐ.ഉള്ളണം പ്രസി.സിദ്ധീഖ് ഉള്ളണം, സിക്രട്ടറി.മുഹമ്മദ് കോയ, മുൻസിപ്പൽ പ്ര സി: സിദ്ധീഖ് പരപ്പനങ്ങാടി, മാമുക്കോയ, ഷംലിക് ഉള്ളണം എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260