1470-490

മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യൽ ഇനി നടക്കില്ല

മീൻ പിടുത്തക്കാരെ ചൂഷണം ചെയ്യുന്ന ഏർപ്പാടിന് പരിസമാപ്തി’ പിടിക്കുന്ന മീനിന്‌ ന്യായമായ വില നിശ്ചയിക്കാനുള്ള അവകാശം തൊഴിലാളികളിലേക്കെത്തും.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓർഡിനൻസ് യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ‌ ഇടനിലസമ്പ്രദായം അവസാനിക്കും. നിലവിൽ കരയ്‌ക്കെത്തിക്കുന്ന മത്സ്യങ്ങളുടെ വില നിശ്ചയിക്കുന്നത്‌ ഇടനിലക്കാരാണ്‌. തരകന്മാർ, ലേലക്കാർ, കമീഷൻ ഏജന്റുമാർ തുടങ്ങി ചൂഷണത്തിന്റെ അനവധി നീരാളിക്കൈകളാണ്‌‌ കടലിൽ പണിയെടുക്കുന്നവരുടെ ചോര കുടിക്കാൻ കരയിലുള്ളത്‌. തുടക്കത്തിൽ നൽകുന്ന വില  സമയംകഴിയുതോറും കുറച്ച്‌‌ ഏജന്റുമാരും ലേലക്കാരും തമ്മിൽ ഒത്തുകളിച്ചാണ്‌ ഇവർ കൊഴുക്കുന്നത്‌‌.

വൻകിട ബോട്ടുകളിൽ എത്തുന്ന മീനിന്‌ മികച്ച വില ഇവർ ഉറപ്പാക്കും. എന്നാൽ, ചെറിയ വള്ളങ്ങളിലെയും ബോട്ടുകളിലെയും മീനുകളുടെ വില കുറച്ച്‌ പാവങ്ങളെ ചൂഷണംചെയ്‌ത്‌ പണം വാരും. പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത കാര്യങ്ങളാണ്‌‌ ഈ മേഖലയിൽ നടക്കുന്നതെന്ന്‌‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറയുന്നു.

Comments are closed.