1470-490

വൈദ്യുതി ചാർജ്ജ് വർദ്ധന: പ്രതിഷേധ ധർണ്ണ നടത്തി

അമിതമായ വൈദ്യുതി ചാർജ്ജ് വർന്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ പി സി സി നിർവാഹ സമിതിയംഗം വി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി:വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കമെന്നാവിശ്യപ്പെട്ട് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി പി എൽ കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് വൈദ്യുതി ചാർജ് സൗജന്യമാക്കുക, എ പി എൽ കുടുംബങ്ങൾക്ക് 30 % വൈദ്യുതി ചാർജ് കുറച്ച് കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.
കെ പി സി സി നിർവ്വാഹക സമിതിയംഗം വി എം ചന്ദ്രൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു കെപി അബ്ദുൾ മജീദ്, ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ സി കുമാരൻ, സി എച്ച് മൊയ്തു,എ കെ വിജീഷ്, ചാരുമ്മൽ കുഞ്ഞബ്ദുല്ല,ബാപ്പറ്റ അലി, ഹാഷിം നമ്പാട്ട്, രവി നമ്പിയേലത്ത്, പി സുബൈർ, മുഹമ്മദലി കണ്ണിപ്പൊയിൽ,കെ കെ ബാബു പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260