1470-490

സി.പി.ഐ.എം. പ്രതിഷേധം സംഘടിപ്പിച്ചു

ജൂൺ 16 അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി സി.പി.ഐ എം. കുന്നംകുളം ഏരിയായിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള  167 ബ്രാഞ്ചുകളിലായി 835 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുന്നംകുളം സെന്ററിൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ജില്ലാ കമ്മറ്റി അംഗം ടി.കെ.വാസു ഉൽഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി എം.എൻ.സത്യൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ അഡ്വ.കെ.ബി.സനീഷ്, സി.സി.ഷെറി മാസ്റ്റർ എന്നിവർ സംസാരിച്ചു.13 ലോക്കൽ കമ്മിറ്റികളിൽ നടന്ന പ്രതിഷേധ സമരത്തിന് കേച്ചേരിയിൽ പി.ബി. അനൂപ്, ചൂണ്ടലിൽ എം.ബി. പ്രവീൺ, പോർക്കുളത്ത് പി എം.സോമൻ, പെരുമ്പിലാവിൽ കെ.  കൊച്ചനിയൻ, ജെറുസലേമിൽ സി.ജി. രഘുനാഥ്, അയിനൂരിൽ എൻ.കെ.ഹരിദാസൻ ചിറക്കലിൽ ടി.സി. ചെറിയാൻ, കിഴൂരിൽ കെ.എ.അസീസ്, കുറുക്കൻ പാറയിൽ കെ.ബി.ഷിബു, ആനായ്ക്കലിൽ പി.എം. സുരേഷ്, ചൊവ്വന്നൂരിൽ കെ.കെ.സതീശൻ, പന്തല്ലൂരിൽ എം.വി.പ്രശാന്തൻ മാസ്റ്റർ, മറ്റത്ത് ഉഷ പ്രഭുകുമാർ,  കണ്ടാണിശ്ശേരിയിൽ കെ.ജി. പ്രമോദ് എന്നിവർ  സമരം ഉൽഘാടനം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260