1470-490

രാജ്യത്ത് മരണം 10000 കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത് 10667 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 380 പേർ മരിച്ച് ആകെ കോവിഡ് മരണങ്ങൾ പതിനായിരത്തിനടുത്തെത്തി. രാജ്യത്ത് 343091 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9900 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ദിനംപ്രതി വർധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്ക് രണ്ടു ദിവസമായി നേരിയ കുറവ് വന്നിട്ടുണ്ട്. മൊത്തം വൈറസ് ബാധിതരിൽ 153178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 180013 പേർ രോഗമുക്തരാകുകയും ചെയ്തു. രോഗംഭേദമാകുന്നവരുടെ നിരക്ക് വർധിക്കുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ട്.

മഹാരാഷ്ട്രയിൽ 110744 പേർക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. 4128 മരണമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 42829 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഡൽഹിയിൽ 1400 മരണവും 24055 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1505 പേർ മരിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ 46504 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 479 പേർ മരിച്ചു.മധ്യപ്രദേശിൽ 10935 പേർക്ക് രോഗവും 465 മരണവും റിപ്പോർട്ട് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260