1470-490

കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി.

ഗുരുവായൂർ : കെ.എസ്.ഇ.ബി യുടെ പകൽകൊള്ളക്കെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.
കൊറോണ എന്ന മഹാമാരിയിൽ ജനം ദുരിതമനുഭവിക്കുമ്പോഴും അന്യായമായി വൈദ്യുതി വകുപ്പ് ജനങ്ങളെ പിഴിയുന്നതിനെതിരെയാണ് ഗുരുവായൂർ വൈദ്യൂതി ഭവനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.
ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ബാലൻ വാർണാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ , ഓ.കെ.ആർ. മണികണ്ഠൻ, പി.ഐ ലാസർ മാസ്റ്റർ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, കെ.പി.എ റഷീദ്, മേഴ്സി ജോയ്, പി.കെ ജോർജ്, നിഖിൽ.ജി.കൃഷ്ണൻ, ഷാഫിറലി എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348