1470-490

വൈസ് ചാൻസലറെ ഉടൻ നിയമിക്കണം – സെനറ്റ് അംഗത്തിൻ്റെ നിൽപ്പു സമരം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റിൽ വൈസ് ചാൻസലറെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗത്തിൻ്റെ നിൽപ്പു സമരം നാളെ ( 17 – 6 -2020)
വൈകീട്ട് 3-30 മുതൽ 4 മണി വരെ .
കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗവും തൃശ്ശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും കണ്ണൂർ കരിപ്പാൾ സ്വദേശിയുമായ കെ വി അരുൺ കരിപ്പാളാണ് സ്വന്തം വസതിയിൽ നിൽപ്പു സമരം നടത്തുന്നത്.

കാലിക്കറ്റ് സർവ്വകലാശാലയിലെ വൈസ് ചാൻസലർ സ്ഥാനം ഒഴിവ് വന്നിട്ട് മാസങ്ങളായി. ഇതിനു വേണ്ടി മാത്രമായി രണ്ടു തവണ സ്പെഷ്യൽ സെനറ്റ് കൂടേണ്ടി വന്നു.

സെർച്ച് കമ്മിറ്റി ഇന്റർവ്വ്യൂ നടത്തി നിയമന പാനൽ ലിസ്റ്റ് ഗവർണ്ണർക്ക് അയച്ച് കൊടുത്തിട്ട്മാസമാകാറായി.
എന്നാൽ ഇതുവരെ പദവിയിലേക്ക് ആളെ നിയമിച്ചിട്ടില്ല. സെർച്ച്കമ്മിറ്റി
രണ്ട് പാനൽ നിയമനത്തിനായി നൽകി എന്നതിനാൽ സർക്കാറും ഗവർണ്ണറും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായതിനാൽ അനിശ്ചിതത്വം തുടരുകയാണ്.
കോവിഡ് കാലത്ത് അധ്യയനം, അഡ്മിഷൻ, പരീക്ഷ, മൂല്യനിർണ്ണയം എന്നിവയൊക്കെ നടത്തുന്നതിന് ഉചിതമായി തീരുമാനിക്കേണ്ട സ്വയം ഭരണസ്ഥാപനമായ കാലിക്കറ്റ് സർവ്വകലാശാലക്ക് ഇന്ന്നാ ഥനില്ലാത്ത അവസ്ഥയാണ്. ഇതിനെ തുടർന്ന് നിലവിൽ വരുന്ന തീരുമാനങ്ങൾ അത്ര പോസിറ്റീവ് അല്ല എന്ന് മാത്രമല്ല കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതുമാണ്. അവസാന നിമിഷം മാറ്റിയ എം ഫിൽ പ്രവേശന പരീക്ഷ തന്നെ ഉദാഹരണ മാണ് ഈ ഒരു സാഹചര്യത്തിൽ X or Y ഒരു വൈസ്ചാൻസിലറെ നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെനറ്റംഗം നടത്തുന്ന നിൽപ്പ് സമരം ഓൺലൈനായി വി.ടി.ബൽറാം എം.എൽ.എ ഉൽഘാടനം ചെയ്യും.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260