1470-490

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മീറ്റർ ടെസ്റ്റിങ്ങിന്റെ പേരിൽ വൻ തട്ടിപ്പ്.

പരമ്പര ഭാഗം – 8

ടി പി ഷൈജു തിരൂർ

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന് അനുഗുണമായാണ് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റിലെ ഓരോ റൂളുകളുമെന്നതാണ് അവസ്ഥ.  ഒരു ആവശ്യക്കാരൻ എന്തിനു സമീപിച്ചാലും അതിൽ നിന്നെല്ലാം എങ്ങനെ കൈക്കൂലി വാങ്ങാമെന്ന് ഉദ്യോഗസ്ഥർക്കറിയാം. അത്തരത്തിൽ പണം തട്ടുന്ന ഒരു വിഭാഗമാണ് മീറ്റർ ടെസ്റ്റിങ്ങ് ‘

Transformer & Generator എന്നിവ സ്ഥാപിക്കുന്നതിന് അതിനോട് അനുബന്ധപ്പെട്ട  relays, CT’s, Kwh meter മുതലായവ ടെസ്റ്റ് ചെയ്ത് പിടിപ്പിക്കണമെന്നും, ആയതിന്റെ ടെസ്റ്റ് സെർട്ടിഫിക്കറ്റ് EI ഓഫീസിൽ ഹാജരാക്കിയാൽ മാത്രമേ Transformer & Generator “ON” ചെയ്യുന്നതിനുള്ള അനുമതി കിട്ടുകയുള്ളൂ. 

മേൽപറഞ്ഞ  ടെസ്റ്റിംഗിന്റെ പേരിൽ മീറ്റർ ടെസ്റ്റിങ്ങ് ലാബുകളിൽ വൻ അഴിമതിയാണ് നടക്കുന്നത്. റെസ്റ്റിങ്ങ് ഫീയേക്കാളും കൂടുതൽ പണം കൈക്കൂലി നൽകണം ഈ ഉദ്യോഗസ്ഥർക്ക്.

1, Meter, CT, Relay എന്നിവ ടെസ്റ്റ് ചെയ്യുന്നതിനായി  നൽകുമ്പോൾ അവർ ആവശ്യപ്പെടുന്ന തുക നൽകണം. തുക നൽകിയാൽ 3 മാസം കഴിഞ്ഞുള്ള ഒരു തീയതി തരും ആ ദിവസം ചെന്നാൽ Meter, CT, Relay എന്നിവ ടെസ്റ്റ് ചെയ്ത certificate സഹിതം തിരികെ വരാം

2 ആവശ്യപെടുന്ന പണം നൽകിയില്ലെങ്കിൽ കാര്യങ്ങൾ മാറിമറിയും’ 4 മാസം കഴിഞ്ഞുള്ള ഒരു തീയതി തരും ആ ദിവസം ചെന്നാൽ Meter, CT, Relay എന്നിവ കേടാണ് അതുകൊണ്ട്  തിരിച്ച് കൊണ്ടുപോരേണ്ട ഗതികേടിലാണ് ജനങ്ങൾ.

( El ഓഫീസിൽ നിന്നും പ്രവർത്തന രഹിതമെന്ന് പറയുന്ന Meter, CT, Relay എന്നിവ ഗ്യാരണ്ടിയുള്ള തു കൊണ്ട് അതാത് manufacture ക്ക് തിരിച്ച് നൽകുകയും, അവർ അത് ടെസ്റ്റ് ചെയ്ത് ഒരു കേടുപാട് പോലും കാണുന്നില്ല എന്നു പറഞ്ഞു തിരിച്ചുനൽകുകയും ചെയ്യാറുണ്ട്. അപ്പോഴേക്കും മിനിമം 1 മാസം കഴിഞ്ഞിരിക്കും.)

എന്നാൽ പ്രവർത്തനക്ഷമമല്ലെന്ന്  പറഞ്ഞു തിരിച്ചുതന്നിരിക്കുന്ന Meter, CT, Relay എന്നിവ മറ്റു ജില്ലാ EI ഓഫീസുകളിലെ ലാബുകളിൽ ടെസ്റ്റ് ചെയ്യുന്നതിനായി നൽകുകയും അതിന്റെ കൂടെ പണവും നൽകിയാൽ മാസങ്ങൾ കഴിഞ്ഞുള്ള ഒരു തീയതി തരും ആ ദിവസം ചെന്നാൽ Meter, CT, Relay എന്നിവ ടെസ്റ്റ് ചെയ്ത certificate സഹിതം കൊണ്ടുപോരാവുന്നതാണ്.

ടെസ്റ്റിങിന്റെ പേരിൽ ജനങ്ങളുടെ കഷ്ടപ്പാട് :-

കോഴിക്കോട് , തിരുവനന്തപുരം ജില്ലയിലെ പ്രധാന ലാബുകളിൽ മാത്രമാണ് Meter, CT, Relay  എന്നിവ ഒരുമിച്ച് ടെസ്റ്റ് ചെയ്ത് കിട്ടുകയുള്ളൂ. കേരളത്തിലെ
മറ്റു ജില്ലകളിലെ ലാബുകളിൽ 4 വർഷത്തിലേറെയായി പല ടെസ്റ്റിംഗ് മെഷീനുകളും പ്രവർത്തനക്ഷമമല്ല’ നാളിതുവരെ ശരിയാക്കാത്തത്തിനാൽ ടെസ്റ്റിങ്ങിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്.
മീറ്റർ ഒരു ജില്ലയിലും, CT കൾ മറ്റൊരു ജില്ലയിലും, relay വേറെ ജില്ലയിലും പോയി ടെസ്റ്റ് ചെയ്യിപ്പിക്കണം. Transformer, Generator എന്നിവ സ്ഥാപിച്ച് അത് ഉപയോഗിക്കണമെങ്കിലുള്ള ജനങ്ങളുടെ  ഗതികേടുകളിതൊക്കെയാണ്. ചുരുക്കത്തിൽ മിനിമം 6 മാസം വരെ കാത്തിരിക്കണം. പ്രസ്തുത മീറ്റർ ടെസ്റ്റിങ്ങ് ഒഴിവാക്കി നിശ്ചിത KvA കണക്കാക്കി ഒരു തുക തീരുമാനിച്ചാൽ ജനങ്ങൾ നെട്ടോട്ടമോടുന്ന ഈ ടെസ്റ്റിങ്ങ് ബുദ്ധിമുട്ടുകൾ ഒഴിവാക്കിൽ സാധിക്കുമെന്നാണ് പരക്കെ അഭിപ്രായം.

കോടികണക്കിന് രൂപ ചിലവാക്കി നിർമ്മിക്കുന്ന ബിൽഡിങ്‌സ്, ഫാക്ടറികൾ മറ്റു സ്ഥാപനങ്ങൾ എന്നിവർക്ക് ഇലക്ട്രിക്ക് supply കിട്ടി പ്രവർത്തിക്കണമെങ്കിൽ  കേരളത്തിലെ ഈ വെളളാന കൂട്ടത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നിയമ ഭേദഗതി കേരള സർക്കാർ കൊണ്ടുവരണമെന്നാണ് വ്യാപക ആവശ്യം’
1. 11KV/433V Transformer, Generator എന്നിവയുടെ manufacturer test certificate മതി എന്നത് പോലെ,  Meter, CT, Relay എന്നിവയുടെ manufactures test certificate  നൽകിയാൽ മതിയെന്നുള്ള ഉത്തരവ് കേരള സർക്കാർ പുറപ്പെടുവിപ്പിക്കണം.
അത് പറ്റില്ല എന്ന് സർക്കാരിന് തോന്നുന്നു എങ്കിൽ റിലേ ടെസ്റ്റ് ഇൻസ്പെക്ഷന് ചെല്ലുമ്പോൾ ഈ ഡിപ്പാർട്ട്‌മെന്റിലെ ടെസ്റ്റിംഗ് മെഷീൻ കൊണ്ടുപോയി ടെസ്റ്റ് ചെയ്യാവുന്നതേയുള്ളൂ, ഇതിനായുള്ള നടപടികളാണുണ്ടാവേണ്ടത്

2,  മീറ്റർ ടെസ്റ്റിംഗ് ലാബ് പ്രൈവറ്റ് ടീമിനെ ( വാഹന പുക ടെസ്റ്റ് ചെയ്യുന്നത് പോലെ) ഏൽപ്പിക്കുന്നതും അഭികാമ്യമാണ്’ അതുമൂലം ഒരാഴ്ചക്കുള്ളിൽ ടെസ്റ്റ് ചെയ്ത് കിട്ടുകയും ചെയ്യുo ‘  പ്രൈവറ്റ് ആക്കിയാൽ 14 ജില്ലാ ലാബുകളിൽ നിന്നും 28 സർക്കാർ ജോലിക്കാരെ മറ്റുകാര്യങ്ങൾക്കായി   ഉപയോഗിക്കാം.
14 ജില്ലകളിലും മീറ്റർ ടെസ്റ്റിങ് ലാബുകൾക്ക് NABL ന്റെ അംഗീകാരം ഇല്ലെന്നും ആക്ഷേപുമുണ്ട്. 
തൊട്ടത്തിനെല്ലാം കൈക്കൂലി കൊടുത്തേ പറ്റൂ എന്ന അവസ്ഥയാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ‘ ഈ അവസ്ഥ മാറ്റുന്നതിന് ഈ വകുപ്പിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സർക്കാർ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം’

Comments are closed.