1470-490

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

ചൂണ്ടൽ പഞ്ചായത്തിലെ പെലക്കാട്ടു പയ്യൂരിൽ ഇടതു സംഘടനകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കേരള കർഷക തൊഴിലാളി യൂണിയൻ, ഡി.വൈ.എഫ്.ഐ., മഹിളാ അസോസിയേഷൻ എന്നി സംഘടനകളുടെയും പ്രവ്ദ സംസ്ക്കാരിക വേദിയുടെയും നേതൃത്വത്തിലാണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. തരിശ് കിടന്നിരുന്ന ഒരു ഏക്കറിലേറെ സ്ഥലത്താണ് കൂർക്ക, കപ്പ എന്നിവ കൃഷിയിറക്കിയിരിക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനിൽ അധ്യക്ഷയായി. മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ, സി.പി.ഐ.എം. ചൂണ്ടൽ ലോക്കൽ സെക്രട്ടറി ടി.പി. റാഫേൽ, കർഷക തൊഴിലാളി യൂണിയൻ കുന്നംകുളം ഏരിയാ സെക്രട്ടറി എം.ബി. പ്രവീൺ, ഡി.വൈ.എഫ്.ഐ. കുന്നംകുളം ബ്ലോക്ക് പ്രസിഡണ്ട് ടി.എ. ഫൈസൽ, ബ്ലോക്ക് കമ്മിറ്റി അംഗം പി.സി.രതീഷ്, ചൂണ്ടൽ മേഖല സെക്രട്ടറി സി.എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ. ആന്റണി, ഷൈലജ പുഷ്പാകരൻ, ഷീജ അശോകൻ, സി.പി.ഐ.എം നേതാക്കളായ സി.ഡി. വാസുദേവൻ,എം. പീതാംബരൻ, എം.ബാലകൃഷ്ണൻ തുടങ്ങിയവരുൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. കോവിഡാനന്തര കാലത്ത്   സംസ്ഥാനത്ത് പച്ചക്കറി ലഭ്യത കുറയാനുള്ള സാധ്യത കണക്കിലെടുത്ത് സർക്കാർ പ്രഖ്യാപ്പിച്ച പദ്ധതിയായ സുഭിക്ഷ യുടെ ഭാഗമായി സി.പി.ഐ.എമ്മിന്റെയും വർഗ്ഗ-ബഹുജന സംഘടനകളുടെയും, സാംസ്ക്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷി വ്യാപകമായി നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് പെലക്കാട്ടു പയ്യൂരിലും പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241