1470-490

പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് യുവമോർച്ച ടെലിവിഷൻ സമ്മാനിച്ചു.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് യുവമോർച്ച കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റി ടെലിവിഷൻ സമ്മാനിച്ചു. കണ്ടാണശ്ശേരി സ്വദേശിനിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിക്കാണ് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ സമ്മാനിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്കുമാർ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിജീഷ് വെട്ടത്ത്, കണ്ടാണശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സന്തോഷ്‌ ആളൂർ,അതുൽ കൃഷ്ണ, സുജിത് എന്നിവർ ടെലിവിഷൻ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303