ഗസലുകൾ പാടി താരമായി ഷാഹുൽ…

കോട്ടക്കൽ : പാറയിൽ സ്ട്രീറ്റ് സ്വദേശി ചപ്പങ്ങത്തിൽ ഹംസയുടെയും പാത്തുമ്മയുടെയും മകൻ ഷാഹുൽ കോട്ടക്കൽ മെഹ്ഫിലുകളിൽ ഗസലുകൾ പാടി താരമാവുകയാണ് .
കുട്ടിക്കാലത്ത് ധാരാളം മാപ്പിളപ്പാട്ടുകളും സിനിമാ പാട്ടുകളും കേട്ടിരുന്നുവെങ്കിലും ഗസൽ പാട്ടുകളോടായിരുന്നു താൽപര്യം.
അത് കൊണ്ടായിരിക്കണം മെഹ്ഫി
ലുകളിൽ പാടാൻ താൽപര്യം വന്നത് .പതിനെട്ടു വർഷങ്ങൾക്ക് മുമ്പ് കോട്ടക്കൽ ഒരു പ്രാദേശിക ചാനലിൽ പ്രവർത്തിച്ചത്
കൊണ്ട് പ്രദേശത്തെ കുറെ കലാക്കാ
രൻമാരെ പരിചയപ്പെടാൻ സാധിച്ചു.
ജോലി കഴിഞ്ഞ് ഒഴിവ് രാത്രികളിൽ പ്രിയ സുഹൃത്ത് സപ്ത ബാബുവിന്റെ
സ്ഥാപനത്തിൽ മെഹ്ഫിലുകൾ കേൾക്കാൻ പോകുക പതിവാക്കി . ഒരു ദിവസം സ്ഥിരം പാടുന്ന ഗായകന്റെ അഭാവത്തിൽ ഷാഹുലിനോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു .
അന്ന് വിഷ്ണു മാസ്റ്റർ , മുകുന്ദൻ , ബാബു എന്നിവർ എന്റെ പാട്ടിന് സംഗീതോപകരണങ്ങൾ ചലിപ്പിച്ചു .
പിന്നീട് അവിടം വെച്ച് ധാരാളം പേരെ പരിചയപ്പെട്ടെങ്കിലും നാണി
എന്ന പേരിൽ അറിയപ്പെടുന്ന
അബ്ദും റഹീം എന്ന വ്യക്തിയെ
പരിചയപ്പെട്ടത് തന്റെ ജീവിതത്തിലെ
ഒരു വഴിത്തിരിവായി ഇദ്ദേഹം കാണുന്നു. പിന്നീട് നാണി കോട്ടക്കലിൽ “ഖയാൽ ” എന്ന പേരിൽ
ഒരു മ്യൂസിക് ക്ലബ്ബ് തുടങ്ങുകയും
അതിലൂടെ കുറെ സ്റ്റേജുകളിൽ മറ്റും
പാടാൻ അവസരം ലഭിക്കുകയും ചെയ്തു . അന്ന് തുടങ്ങിയ ഗസൽ പാട്ടുകൾ ഇന്നും പാടുന്നുണ്ട്.
മലയാള ഗസലുകളിൽ ഉമ്പായിയുടെ
വരവ് ഷാഹുലിൽ ചില മാറ്റങ്ങൾ വരു
ത്തി. അദ്ദേഹത്തെ നേരിൽ കാണാൻ
സാധിച്ചതും , അവരുടെ പല പാട്ടുകളും പാടാൻ ശ്രമം നടത്തുകയും ചെയ്തു. ഉമ്പായിയുടെ ആ സമയത്ത് ഇറങ്ങിയ ” “വീണ്ടും പാടാം സഖി നിനക്കായ് , അർദ്ധ നിശയിൽ സൂര്യനെ പോലെ ” തുടങ്ങിയ ഗസലുകൾ ഷാഹുൽ അലപിച്ചു തുടങ്ങി ..
ഗസൾ പാട്ടുകൾ പാടുന്നതോടെ
ഗസൽ രാജാക്കൻമാരായ ജനാബ്
മെഹ്ദി ഹസ്സൻ , ഗുലാം അലി, ജഗജി
ദ് സിംഗ് ഇവരുടെ ഗസലുകലും കേൾ
ക്കുകയും പാടാനും ആരംഭിച്ചു .
മെഹ്ദി സാബിന്റെ ” പ്യാര് ഭരെ ദോ
ഷറ്മിലേ , രഫ്ത രഫ് താ വോ മെരേ …. രജ്ഞിസേ സഹി ദിൽ ഹി
ദുക്കാനെ ” …ഗുലാം അലി സാബിന്റെ
“ചുപ് കെ ചുപ് കെ രാത് ദിൻ , ഹംങ്കാ
മെഹ് ക്യൂ ബര് പാ …. ജഗജീദ് സിംഗ്
അലപിച്ച ” ഹോട്ടോ സെ ചൂഹ് ലോ തും ” എന്ന ഗസലുകൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്.
നാട്ടിലെ ഗുരുസ്ഥാനികളായ കുറെ നല്ല സംഗീതക്ഞൻമാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് താനീ മേഖലയിൽ ഇന്നും നിലനിൽക്കുന്നതെന്ന് ഷാഹുൽ പറഞ്ഞു .
കോട്ടക്കൽ ജി എം യൂ പി സ്കൂളിലെ അധ്യാപികയായ ആസ്യയാണ് ഭാര്യ ഏകമകൾ ഫാത്തിമമിൻഹ…

Comments are closed.