1470-490

വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം

തലശ്ശേരി:വായനാ പക്ഷാചരണത്തിന്റെ തലശ്ശേരി താലൂക്ക്തല ഉദ്ഘാടനം 19-ന് തലശ്ശേരി പ്രസ് ഫോറത്തിൽ നടക്കും. തലശ്ശേരി ആസാദ് ലൈബ്രറിയുടേയും പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറിയുടെയും നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യും.
ജൂൺ 19 മുതൽ ജൂലായ് ഏഴ് വരെയാണ് വായനാ പക്ഷാചരണം.ഇ നാരായണൻ,പവിത്രൻ മൊകേരി ,സി.സോമൻ,നവാസ് മേത്തർ,അനീഷ് പാതിരിയാട്,ഭാസ്ക്കരൻ കൂരാറത്ത് എന്നിവർ സംസാരിക്കും. പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാലകളിൽ പി.എൻ.പണിക്കർ അനുസ്മരണം,ജി.ശങ്കരപ്പിള്ള അനുസ്മരണം,കുട്ടികൾക്ക് വായനാനുഭവ കുറിപ്പ് തയ്യാറാക്കൽ ,മൺമറഞ്ഞു പോയ സാഹിത്യകാരന്മാരുടെ അനുസ്മരണം എന്നിവ നടക്കും .
വായന പക്ഷാചരണം

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260