1470-490

മഴക്കാല ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു

എടപ്പാൾ :മഴക്കാല ശുചികരണ പ്രവർത്തനത്തിന് ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃതത്തിൽ തുടക്കമായി. പതിമൂന്നാം വാർഡ് കോലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാല പകർച്ചവ്യാധി രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോലം തെക്കുമുറി പരിസരത്ത് നിന്നും ആരംഭിച്ച ശുചീകരണ യജ്ഞത്തിന് യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് ശബരീഷ് മാധവ് അധ്യക്ഷനായിരുന്നു. BJP പഞ്ചായത്ത് കമിറ്റി അംഗവും വാർഡ് കമിറ്റി പ്രസിഡന്റുമായ വിവേകാനന്ദൻ എം ൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി വിവേക് എ കെ, ശബരീഷ് കെ പി, ഗോകുൽ എൻ വി, അർജുൻ പ്രദീപ് , അതുൽ പ്രദീപ്, അഖിൽ, ശ്രുതിൻ, കൃഷ്ണപ്രസാദ് ,അഭയ്,അജയ് രാജൻ, അജയ് കൃഷ്ണ, റെജി തുടങ്ങിയവർ നേതൃത്വം നൽകി….

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303