പ്രതിഷേധിച്ചു

തലശ്ശേരി: പഞ്ചായത്ത് വകുപ്പിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസുകള്‍ നിലനിര്‍ത്തുക, ജോലി ഭാരം ഇല്ലാതാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ദ്വയാംഗ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് തലശ്ശേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ധര്‍മടം പഞ്ചായത്ത് കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് ഇരിവേരി ഉദ്ഘാടനം ചെയ്തു. പി.കെ ഉണ്ണികൃഷ്ണന് അധ്യക്ഷനായി. കെ. സുധാകരന്, സുജിത്ത് സംബന്ധിച്ചു.

Comments are closed.