1470-490

ഇന്ധന വിലയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുന്നിൽ ധർണ്ണ നടത്തി…

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയിലും പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുക്കുന്നതിലും പ്രതിഷേധിച്ചു .ചേളാരി ട്രക്ക് തൊഴിലാളി യൂണിയൻ ( ഐ എൻ ടി യു സി ) യുണിറ്റ് ചേളാരി പെട്രോൾ പാമ്പിന് മുമ്പിൽ ധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉൽഘടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് സി കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി മുഹമ്മദ് , പി കെ മുജീബ് . യൂണിയൻ സെക്രട്ടറി PK റാഫി , മണക്കടവൻ റഷീദ് എന്നിവർ പ്രസംഗിച്ചു.

Comments are closed.