1470-490

വീണ്ടും ഇന്ധനവില വർധന

തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച്‌ കമ്പനികൾ. ഡൽഹിയിൽ പെട്രോളിന് 48 പൈസ വർധിപ്പിച്ച് ലിറ്ററിന് 76.26 രൂപയാണ് വില. ഡീസലിന് 59 പൈസ ഉയർത്തി 74.62 രൂപയാണ് നിരക്ക്. ദേശീയ തലസ്ഥാനത്ത് ഇന്നലെ പെട്രോൾ വില 62 പൈസയും ഡീസൽ 64 പൈസയും ഉയർത്തിയിരുന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ കൂടി 77.75 രൂപയായി. ഒരു ലിറ്റർ ഡീസലിന്റെ വില 42 പൈസ ഉയർന്ന് 71.80 രൂപയായി. കോഴിക്കോട് പെട്രോളിന് 48 പൈസ കൂടി 76.87 രൂപയും ഡീസലിന് 55 പൈസ ഉയർന്ന് 71.10 രൂപയുമാണ് വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന് 39 പൈസ ഉയർന്ന് 76.31 രൂപയും ഡീസലിന് 43 പൈസ ഉയർന്ന് 70.48 രൂപയാണ് ഇന്നത്തെ നിരക്ക്.

Comments are closed.