1470-490

ഓൺ ലൈൻ പഠന സഹായം വിതരണം ചെയ്തു.

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് പരിധിയിലെ ഓൺലൈൻ പഠന സൗകര്യങ്ങൾക്ക് ലഭ്യമല്ലാത്ത വിദ്യാർത്ഥികളുടെ പ്രശ്ന പരിഹരണത്തിൻ്റെ ഭാഗമായി 20 കുട്ടികൾക്ക് ടി വി വിതരണമാരംഭിച്ചു.തലശ്ശേരി എം എൽ എ അഡ്വ: എ എൻ ഷംസീറിൻ്റെ നേതൃത്വത്തിൽ നടന്ന ടി വി ചാലഞ്ച് പ്രവർത്തനങ്ങളിലൂടെയാണ് കുട്ടികൾക്കാവശ്യമായ 20 ടിവികൾ സംഘടിപ്പിച്ചത്.തലശ്ശേരി വാട്സ് ആപ് കൂട്ടായ്മ – 10, വ്യാപാരി വ്യവസായി സമിതി ചൊക്ലി – 3, ഈദ് സൗഹൃദ കൂട്ടായ്മ – ചൊക്ലി – 2, സലീംകുറുങ്ങോട്ട് – 3, ഡോ.എ പി ശ്രീധരൻ – 1, ഡോ.ടി പി വസുമതി – 1, ഡോ.സുഗേഷ് -1 എന്നിവരാണ് ടി വി കൾ നൽകി സഹായിച്ചത്.ചൊക്ലി ബി ആർ സി യിൽ വെച്ച് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി കെ രാകേഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലശ്ശേരി എം എൽ എ അഡ്വ: എ എൻ ഷംസീർ ടി വി കൾ ഏറ്റുവാങ്ങി. വിതരണോദ്ഘാടനം നിടുമ്പ്രത്തെ ആയിഷക്ക് നൽകി നിർവ്വഹിക്കുകയും ചെയ്തു.ചടങ്ങിൽ പി ഇ സി കൺവീനർ ശ്രീ.നിഷാനന്ദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ചൊക്ലി എ ഇ ഒ ശ്രീ.സുധി മാസ്റ്റർ, ചൊക്ലി ബിപിസി ശ്രീ.സി.പി.ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു.ചൊക്ലി പഞ്ചായത്തിലെ കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യമില്ലായ്മ പരിഹരിക്കാൻ സഹകരിച്ച മുഴുവൻ ആളുകളെയും ചൊക്ലി പഞ്ചായത്ത് ഭരണസമിതി അഭിവാദ്യം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348