1470-490

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും,പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിനുമെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മറ്റം ടെലഫോൺ എക്സ്ചേഞ്ചിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എം.പത്മിനി ടീച്ചർ  ഉദ്ഘാടനം ചെയ്തു. എൻ.സി.പി. ജില്ലാ സെക്രട്ടറി ടി.എ മുഹമ്മദ് ഷാഫി അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.പി ആൻ്റണി,വി.രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡണ്ടു മാരായ കെ.വി.സുരേഷ്, ടി ജെ ജോൺസൻ, നേതാക്കളായ കെ. കുഞ്ഞുണ്ണി, കെ.എച്ച്. സരജദാസ്,യൂസഫ് അരിയന്നൂർ, ജിതിൻ കെ രാജൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348