1470-490

മുസ്ലിം ലീഗ് പ്രതിഷേധ ധർണ നടത്തി.

ബാലുശ്ശേരി പഞ്ചായത്താഫീസിന് മുന്നിൽ മുസ് ലിം ലീഗ് നടത്തിയ പ്രതിഷേധ ധർണ കെ.അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.


ബാലുശ്ശേരി: പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് ബാലുശ്ശേരി പഞ്ചായത്ത് മുസ് ലിം ലീഗ് ആഭിമുഖ്യത്തിൽ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ കൂട്ടധർണ നടത്തി. ധർണാ സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അഹമ്മദ് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.രാജ്യത്തിന്റെ നട്ടെല്ലായ പ്രവാസികളെ ദുരിതകാലത്ത് ശത്രുക്കളെ പോലെ കണ്ട് മാറ്റി നിർത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ.അഹമ്മദ്‌കോയ മാസ്റ്റർ ആവശ്യപ്പെട്ടു.യോഗത്തിൽ ഹമീദ് ചക്കോത്ത് സ്വാഗതം പറഞ്ഞു. തോട്ടത്തിൽ ബഷീർ.യൂസഫ് നേതൃത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241