1470-490

പ്രവാസികളോടുള്ള ദ്രോഹ നിലപാടിനെതിരേ മുസ്‌ലിം ലീഗ് പ്രതിഷേധം

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി:പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട്  സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ  തലങ്ങളിലും  മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ  പ്രതിഷേധ സംഗമങ്ങൾ നടന്നു.  പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം  പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചും ക്വറന്റൈൻ സൗകര്യത്തിന് പണം ഈടാക്കിയും മറ്റും  പ്രവാസികളെ ദ്രോഹിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് അബ്ദുറബ്ബ് ആവശ്യപ്പെട്ടു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. സി ടി അബ്ദുൽനാസർ, കെ കെ നഹ, സി അബ്ദുറഹ്മാൻകുട്ടി, അഡ്വ:കെ കെ സൈതലവി, എച്ച് ഹനീഫ, മുസ്തഫ തങ്ങൾ ചെട്ടിപ്പടി, എ കുട്ടിക്കമ്മുനഹ, എം വി ഹസ്സൻകോയ മാസ്റ്റർ, നവാസ് ചിറമംഗലം, പി പി ഷാഹുൽഹമീദ് മാസ്റ്റർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303