1470-490

മോട്ടോർപുരയും പമ്പ്സെറ്റും മണ്ണിടിഞ്ഞ് താഴ്ന്നു പോയി

പാവറട്ടി മരുതയൂർ സ്വദേശി ചീരപ്പറമ്പിൽ മുഹമ്മദലിയുടെ വീട്ടുവളപ്പിലെ പന്ത്രണ്ട് അടി കോൽ കിണറിന്റെ മോട്ടോർപുരയും പമ്പ്സെറ്റും മണ്ണിടിഞ്ഞ് താഴ്ന്ന പോയ നിലയിൽ.

മരുതയൂരിൽ മോട്ടോർപുരയും പമ്പ്സെറ്റും മണ്ണിടിഞ്ഞ് താഴ്ന്നു പോയി
മരുതയൂർ:പാവറട്ടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മരുതയൂർ ദേശത്ത് ചീരപ്പറമ്പിൽ മുഹമ്മദാലിയുടെ വീട്ട് വളപ്പിലെ കിണറിന്റെ മോട്ടർ പുരയും മോട്ടറും പമ്പ് സെറ്റ് ഉൾപ്പെടെ കിണറിനോട് ചേർന്ന് ഭുമിയുടെ താഴോട്ട് പോയി. നാട്ടുകാർ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും മോട്ടോർപമ്പ് സെറ്റ് കണ്ട് ഇടുക്കാൻ സാധിച്ചില്ല. ഇരുപത്തിയഞ്ച് ആയിരം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇടിഞ്ഞ സ്ഥലം വീടിനോട് ചേർന്നാണ് നിൽക്കുന്നത്.വീട്ടുകാർ ആശങ്കയിലാണ്. ഇന്നലെ വൈകിട്ടുള്ള ശക്തമായ മഴ പെയ്യുന്നതിനിടെയാണ് കനത്ത ശബ്ദത്തോടെ ഇടിഞ്ഞതെന്ന് വീട്ടുകാർ പറഞ്ഞു. കിണറ്റിലെ വെള്ളം കലങ്ങി ഉപയോഗ ശ്യൂനമായി. പഞ്ചായത്ത്, വില്ലേജ് അധികൃതരെ അറിയ്ച്ചിട്ടുണ്ട്. വാർഡ് മെമ്പർ എൻ.പി കാദർ മോൻ, യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ മരുതയൂർ, യൂത്ത് കോൺഗ്രസ്സ് നേതാവ് ഷിഹാബ് എ.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260