1470-490

ഇടത് സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു

എൻ.ജി.ഒ. അസോസിയേഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇടത് സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു: എൻ.ജി.ഒ. അസോസിയേഷൻ

കോഴിക്കോട് : പഞ്ചായത്തുകൾക്ക് മുകളിൽ വിവിധ മിഷനുകൾ സ്ഥാപിച്ചും, വകുപ്പിലെ തസ്തികകൾ വെട്ടികുറച്ചും ഇടത് സർക്കാർ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുകയാണെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വിനോദ്കുമാർ പറഞ്ഞു. പഞ്ചായത്ത് വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് വിഭാഗം നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൻ.ജി.ഒ. അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ ട്രഷറർ കെ.കെ.പ്രമോദ് കുമാർ, നേതാക്കളായ കെ.ദിനേശൻ, ബി.എൻ.ബൈജു, ടി.സിജു, രഞ്ജിത്ത് ചേമ്പാല തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241