1470-490

കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നതിനായുള്ള ഉപകരണങ്ങൾ നൽകി.

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് കെഎസ്ആർടിസി ബസുകൾ അണുവിമുക്തമാക്കുന്നതിനായുള്ള ഉപകരണങ്ങൾ നൽകി. കെഎസ്ആർടിസി ഗുരുവായൂർ യൂണിറ്റിലെ ഐ.എൻ.ടി.യു.സി യൂണിയന്റെ ശ്രമഫലമായാണ് അർബൻ ബാങ്ക് അണുനശീകരണം യന്ത്രം നൽകിയത്. ബാങ്ക് ചെയർമാൻ വി. വേണുഗോപാൽ ഗുരുവായൂർ എ.ടി.ഒ. ആർ ഉദയകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡണ്ട് വി.കെ. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് ജനറൽ മാനേജർ. കെ.ജി.സതീഷ് കുമാർ, ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജിണൽ പ്രസിഡണ്ട് എം.എസ് ശിവദാസ്, ഗുരുവായൂർ യൂണിറ്റിലെ ജി.സി.ഐ. സതീഷ് കുമാർ, ഇൻസ്പെക്ടർമാരായ ഷാജി, സജിത്ത്, യൂണിറ്റ് ഓർഗനൈസിംങ്ങ് സെക്രട്ടറി ടി.കെ.പ്രഹ്ലാദൻ, പി.കെ. ഉണ്ണികൃഷ്ണൻ, സൈജു ചാക്കോ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260