1470-490

വീണ്ടും വംശവെറി കൊല


ജോർജ്‌ ഫ്‌ളോയ്‌ഡ്‌ വധത്തിനെതിരെ ഉയർന്ന പ്രതിഷേധം അടങ്ങുംമുമ്പേ അമേരിക്കയിൽ വീണ്ടും പൊലീസിന്റെ വംശീയ കൊലപാതകം. കാറിൽ കിടന്നുറങ്ങിയ റെയ്‌ഷാർഡ്‌ ബ്രൂക്‌സ്‌ (27) എന്ന കറുത്തവംശക്കാരനായ യുവാവിനെയാണ്‌ വെള്ളക്കാരായ രണ്ട്‌ പൊലീസുകാർ കാറിൽനിന്ന്‌ വിളിച്ചിറക്കി വെടിവച്ചുകൊന്നത്‌. ജോർജിയ സംസ്ഥാന തലസ്ഥാനമായ അറ്റ്‌ലാന്റയിൽ വെള്ളിയാഴ്‌ച രാത്രിയാണ്‌ സംഭവം. യുഎസ്‌ പൊലീസിന്റെ വംശീയക്കലിയിൽ ‌ ഫ്‌ളോയ്‌ഡ്‌ കൊല്ലപ്പെട്ട്‌ മൂന്നാഴ്‌ച തികയുംമുമ്പേ നടന്ന അടുത്ത വംശീയാതിക്രമം വീണ്ടും പ്രതിഷേധം ആളിക്കത്തിച്ചു. വെടിവച്ച ഗാരെറ്റ്‌ റോൾഫ്‌ എന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. കൂട്ടുപ്രതിയായ ഡെവിൻ ബ്രോസ്‌നനെ നിർബന്ധിത അവധിയിൽ വിട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303