1470-490

പച്ചക്കറി വിൽപ്പന നടത്തി ഡി. വൈ എഫ് ഐ. പ്രവർത്തകർ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ പച്ചക്കറി വിൽപ്പന നടത്തി ഡി. വൈ എഫ് ഐ. പ്രവർത്തകർ. ഡി.വൈ.എഫ് ഐ. കേച്ചേരി മേഖല കമ്മിറ്റിക്ക് കീഴിലുള്ള കേച്ചേരി യൂണിറ്റിലെ പ്രവർത്തകരാണ് പച്ചക്കറി വിൽപ്പനയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത്. കേച്ചേരി ജ്ഞാന പ്രകാശിനി സ്കൂളിന് സ്കൂൾ പരിസരത്ത് ആരംഭിച്ച പച്ചക്കറി വിൽപ്പനയുടെ ഉദ്ഘാടനം കുന്നംകുളം ബ്ലോക്ക് കമ്മിറ്റി അംഗം എം എ അജീഷ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എം.എസ്. അമൃത അധ്യക്ഷയായി.  കേച്ചേരി മേഖലാ പ്രസിഡണ്ട് പി.എം. നിസാം, മേഖല ജോയിൻ സെക്രട്ടറി ഫഹദ് മുസ്തഫ, യൂണിറ്റ് സെക്രട്ടറി കെ.ആർ.രാഹുൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ജിഷ്ണുദാസ് , പി.എസ്. ഇജാസ് എന്നിവർ പച്ചക്കറി വിൽപ്പനക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും ഡി.വൈ.എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പചക്കറി വിൽപ്പന നടക്കും.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241