1470-490

വൈദികനെ അപകീർത്തിപ്പെടുത്തിയ ഓൺലൈൻ ചാനലിനെതിരേ കേസെടുത്തു.

വൈദികനെ അപകീർത്തിപ്പെടുത്തിയ ‘ബിഗ് ബ്രേക്കിംഗ് കേരള’ ഓൺലൈൻ ചാനലിനെതിരേ കേസെടുത്തു.

ചാലക്കുടി: അപകീർത്തിപ്പെടുത്തുന്നതും ജീവനു ഭീഷണി ഉയർത്തിയതും വാസ്തവവിരുദ്ധവുമായ
വാർത്ത പ്രചരിപ്പിച്ച ‘ബിഗ് ബ്രേക്കിംഗ് കേരള’ ഓൺലൈൻ ചാനലിനെതിരേ കേസ് രജിസ്റ്റർ ചെയ്തു . ഇരിഞ്ഞാലക്കുട രൂപതയിലെ തച്ചുടപറമ്പ് ഇടവക വികാരിയായ ഫാ. സെബാസ്റ്റ്യൻ നടവരമ്പനെതിരേ ദുഷ്പ്രചാരണം നടത്തുകയും തെറ്റായ ആരോപണങ്ങളിലൂടെ സമൂഹത്തെ വൈദികനെതിരെ തിരിക്കുകയും വൈദീകനെ ഇല്ലായ്മചെയ്യണമെന്നു പ്രസ്താവന നടത്തുകയും
മത സ്പർദ്ധ ഉണർത്തുകയും ചെയ്തതിനാണ് കേസ്. കോവിഡ് ബാധിച്ചു മരണമടഞ്ഞ ഡിന്നി ചാക്കോയുടെ മൃതദേഹ സംസ്കാരവുമായി ബന്ധപെട്ടു നിഘൂഢ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുകയും വൈദികനെ വ്യക്തിഹത്യ നടത്തുക എന്ന ഉദ്ദേശത്തോടെ വാർത്തകളെ വളച്ചൊടിച്ചു അവതരിപ്പിക്കുകയും ചെയ്ത അവതാരകൻ എ എൽ ബാബുവിനും ചാനൽ അധികൃതർക്കും ചാനലിനുമെതിരെ ചാലക്കുടി പോലീസ്‌ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348