1470-490

മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സംരക്ഷിക്കുക.

മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന കുറ്റ്യാടിയിലെ വ്യാപാരികളെ സംരക്ഷിക്കുക.ബി.ജെ.പി.

കുറ്റ്യാടി: മഴക്കാലത്ത് ദുരിതമനുഭവിക്കുന്ന കുറ്റ്യാടി ടൗണിലെ വ്യാപാരികളെ സംരക്ഷിക്കുക, അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനത്താൽ മഴവെള്ളം ശരിയായ ദിശയിൽ പോകാതെ കടകളിലേക്ക് ഒഴുകി എത്തുകയാണ്. ടൗണിലെ ഓവ് ചാലുകളിൽ കെട്ടികിടക്കുന്ന അവശിഷ്ട മാലിന്യ കലവറ നീക്കം ചെയ്യണമെന്നും ആവശ്യപെട്ടു കൊണ്ട് ബി.ജെ.പി.കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത സമരം നടത്തി.ബി.ജെ.പി.കുറ്റ്യാടി നിയോജക മണ്ഡലം ജന: സിക്രട്ടറി ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിനീത് നിട്ടൂർ ,സുകിലേഷ് പി.സി.,ഷാജു വി.പി.,അനീഷ് കക്കട്ടിൽ, അനീഷ് .പി .പി, എന്നിവർ പ്രസംഗിച്ചു.
പടം.. ബി.ജെ.പി.ജാഗ്രത സമരം മണ്ഡലം ജന: സിക്രട്ടറി ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260