1470-490

അധ്യാപനത്തെ ഇല്ലാതാക്കാനുളള നീക്കങ്ങൾപ്രതിരോധിക്കണം

അധ്യാപനത്തെ ഇല്ലാതാക്കാനുളള നീക്കങ്ങൾപ്രതിരോധിക്കണം – കൽപ്പറ്റ നാരായണൻ.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലോക്ഡൗൺ സാഹചര്യം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ അധ്യാപനവും ഉന്നതവിദ്യാഭ്യാസവും തകർക്കുവാൻ നടത്തിയ ശ്രമമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവെന്ന് കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന ഏപ്രിൽ ഒന്നിൻ്റെ ഉത്തരവിനെതിരെ യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ്എജ്യുക്കേ ഷൻ സംഘടിപ്പിച്ച ഓൺലൈൻ സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിരാധ്യാപകരില്ലാ താകുന്നതോടെ ഉന്നതവിദ്യാഭ്യാ സത്തിന്റെ സമ്പൂർണ്ണമായ തകർച്ച യ്ക്ക് വഴിയൊരുങ്ങും. കരാർ അധ്യാ പന ത്തിനിടെ വ്യാവസ്ഥാപിത വത്ക്കരണം, സമയമാറ്റം, ഔപചാരിക വിദ്യാഭ്യാസത്തെ ഇല്ലാതാക്കിക്കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തെ സ്ഥാപിക്കുവാനുള്ള നീക്കങ്ങൾ എന്നിങ്ങനെ ദൂരവ്യാപക മായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നീക്കങ്ങൾ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ആദ്യഘട്ട മായി ജൂൺ 19 ന് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം നടത്തും .യുണൈറ്റഡ് ആക്ഷൻ ഫോറം ടു പ്രൊട്ടക്റ്റ് കോളജിയേറ്റ് എജ്യുക്കേഷൻ സംസ്ഥാന ജനറൽ കൺവീനർ എസ്അലീന അധ്യക്ഷത വഹിച്ചു. ശിവ്ദത്ത് എം.കെ. സമരപ്രഖ്യാപനം നടത്തി. ഡോ. സി.ആദർശ്,ഡോ.സ്മിത ജി.നായർ, ഒ.അരുൺകുമാർ, രമ്യ വി.എൽ, എം.ഷാജർഖാൻ, സൗമിത്ത് സഹദേവൻ, മേധ സുരേന്ദ്രനാഥ്, ഹുദ അഹമ്മദ്കുട്ടി, എം.പ്രദീപൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.