1470-490

പനിയെ കുറിച്ച് വിശദമായി അറിയാം

ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഊഷ്മാവിന്‍റെ നിയന്ത്രണ രീതിക്ക് മാറ്റം വരുത്തുമ്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മിക്കപ്പോഴും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണിത്

അണുബാധ, നീര്‍വീക്കങ്ങള്‍, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ പനി വരാനുള്ള കാരണങ്ങള്‍

ശരാശരി ശാരീരിക താപനിലയില്‍ നിന്ന് ഊഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതിനെയാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരന്‍‌ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍‌ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും

100 മുതല്‍ 102 ഡിഗ്രി ഫാരന്‍‌ഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതല്‍ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതല്‍ 106 വരെയുള്ള പനി ഗുരുതരമായതുമാണ്.എന്തായാലും 102 ഡിഗ്രിക്ക് മുകളില്‍ പനിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കിയേപറ്റു

പനി വരുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും 10 ശതമാനം കൂടുതല്‍ ഊര്‍ജ്ജ വിനിയോഗം നടക്കുകയും പ്രാണവായുവിന്‍റെ ഉപഭോഗവും ശാരീരിക ജലത്തിന്‍റെ ഉപഭോഗവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.രണ്ട് മുതല്‍ 5 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് വര്‍ഷത്തില്‍ ഏഴെട്ട് തവണ പനി വരുന്നത് അസ്വാഭാവികമല്ല. ശിശുരോഗ വിദഗ്ദ്ധരോട് അഭിപ്രായം ചോദിച്ചശേഷമേ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കാവൂ

പനി വന്നാല്‍ കുഞ്ഞിന് നല്ല വിശ്രമം നല്‍കണം. ശുദ്ധ വായു ലഭ്യമാക്കണം. നേരിയ പരുത്തി വസ്ത്രങ്ങള്‍ ഉടുപ്പിച്ച് കട്ടിലില്‍ കിടത്തണം. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കണം. വിശപ്പുണ്ടെങ്കില്‍ മാത്രം ഭക്ഷണം കൊടുക്കുക

കടപ്പാട്: ആരോഗ്യ കേരളം

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241