1470-490

മോഷണകേസിൽ രണ്ടു പേർ പിടിയിൽ

കൊയിലാണ്ടി: മോഷണകേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കിനാലൂർ ഇരുളാൻ കുന്നുമ്മൽ യാസിർ, പുളിയഞ്ചേരി എരോത്ത് താഴക്കുനി സുഗീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ടൗണിൽ സംശയാസ്പദമായ നിലയിൽ കാണപ്പെട്ട യാസിറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കേസിൻ്റെ ചുരുളിഴിയുന്നത്. ഇയാൾ ഉപയോഗിച്ച ബൈക്ക് കണ്ണൂർ ജില്ലയിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. സമാനമായ ബൈക്ക് മോഷണ കേസിൽ ജയിലിൽ നിന്നിറങ്ങിയതാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം  നന്തിയിലെ ആക്രിക്കടയിൽ നിന്ന് പണം മോഷ്ടിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് മനസിലായി. തുടർന്നുള്ള അന്വേഷണത്തിലാണ് സുഗീഷിനെ പിടികൂടിയത്. കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടി സി.ഐ. കെ.സി. സുഭാഷ് ബാബു, എസ്.ഐ.  ഗിരീഷ് കുമാർ, എ.എസ്.ഐ. പ്രദീപൻ,

സി..പി.ഒ. ബിജു വാണിയംകുളം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260