1470-490

ഓൺലൈൻ പഠനത്തിനായി സേവാഭാരതി ടി.വി. സമ്മാനിച്ചു.

സേവാഭാരതി പ്രവർത്തകർ അയനയ്ക്ക് ടി.വി. കൈമാറുന്നു

കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പുഷ്പാകരൻ്റെ മകൻ അനന്തുവിനും കൊരയങ്ങാട് പൊതുവാൻ കണ്ടി സദാനന്ദൻ്റെ മകൾ അയനക്കും ഓൺലൈൻ പഠനത്തിനായി കൊയിലാണ്ടി സേവാഭാരതി ടെലിവിഷൻ സെറ്റ് സമ്മാനിച്ചു.ഓൺലൈൻ പഠനം ആരംഭിച്ചതോടെ ടി.വി. ഇല്ലാത്തതിനാൽ ഇവരുടെ കുടുംബം കൊയിലാണ്ടി സേവാഭാരതിയെ സമീപിക്കുകയായിരുന്നു. കൊരയങ്ങാട് നടന്ന പരിപാടിയിൽ റിട്ട:എസ്.ഐ.അശോകൻ ചാലിൽ അയനക്കും ,കുറുവങ്ങാട് നടന്ന പരിപാടിയിൽ വി.കെ.മുകുന്ദൻ അനന്തുവിനും ടി.വി. കൈമാറി.
സേവാഭാരതി സിക്രട്ടറി കെ.എം. രജി, ശ്രീലു പൂക്കാട് (ആർ.എസ്. എസ് ), മധു കുറുവങ്ങാട്, മുകന്ദൻ കുറുവങ്ങാട്, അതുൽ എസ്, എസ്. ശിവപ്രസാദ്‌, ശ്യാം ബാബു, കെ.കെ.മുരളി, കെ.കെ.വിനോദ് ,എ.എസ് .അഭിലാഷ് എം.വി.സജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.