1470-490

റോഡ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ പാറക്കുളം-ചവിട്ടൻപാറ-കോക്കല്ലൂർക്കുളം റോഡ് എം.എൽ.എ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം എൻ – പി. നദീഷ് കുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ.അശോകൻ, പി.ദേവയാനി,പുന്നോറത്ത് ബാലൻനായർ , കൺവീനർ എം മുകുന്ദൻ എന്നിവർ സംസാരിച്ചു.

Comments are closed.