റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍: അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി.

പരിയാരം പഞ്ചായത്തിലെ ചക്രപാണി ചാട്ടുകല്ലുംതറ വിരിപ്പാറ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. ഏകദേശം പതിനഞ്ച് വര്‍ഷം മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് അതിന് ശേഷം ഇതുവരെ യാതൊരു വിധ അറ്റകുറ്റ പണികളും നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരിയാം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ ഒന്‍പത്, എട്ടു വാര്‍ഡുകളിലായിട്ടാണ് ഈ റോഡ് കിടക്കുന്നത്. വിനോദ സഞ്ചാരികളുടെ അടക്കും നിരവധി വാഹനങ്ങള്‍ പോകുന്ന പ്രധാന റോഡുകളിലൊന്നായിട്ടും കാല കാലങ്ങളില്‍ കൃത്യമായി റോഡ് അറ്റകുറ്റ പണികള്‍ നടത്താതിരുന്നതാണ് ഇത്രമാത്രം റോഡ് തകരുവാന്‍ കാരണമെന്ന പറയുന്നു. കാല്‍ നടയാത്രക്കാര്‍ക്കോ, ഇരു ചക്രവാഹന യാത്രക്കാര്‍ക്കും തകര്‍ന്ന് കിടക്കുന്ന റോഡ് വലിയ ഭീഷണിയാണ്. മഴക്കാലമായാല്‍ റോഡില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ കുഴി തിരിച്ചറിയാതെ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. അടിയന്തിരമായി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Comments are closed.