മഴ, മിന്നൽ തീവ്രതയറിയാൻ മൊബൈല്‍ ആപ്പുകള്‍

മഴയുടെയും മിന്നലിന്റെയും ശക്തി മുന്‍കൂട്ടി അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍. മിന്നലിന്റെ ശക്തിയറിയാനുള്ള ദാമിനിയും പ്രളയകാലത്ത് ഏറെ ഉപകാരമായ ക്യൂകോപ്പിയും തുടങ്ങി കേരളസര്‍ക്കാരിന്റെ GoKdiretc വരെ ഇക്കൂട്ടത്തിലുണ്ട്.
ഇതില്‍ ഒരു ആപ്പെങ്കിലും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കാലവര്‍ഷ മുന്നൊരുക്ക, ദുരന്ത പ്രതികരണ മാര്‍ഗരേഖയിലാണ് മഴയുടെയും മിന്നലിന്റെയും ഒക്കെ ശക്തി മുന്‍കൂട്ടി അറിയിക്കുന്ന, സര്‍ക്കാരിന്റെയും പൊലീസിന്റെയും വിവിധ നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് .
മിന്നലിന്റെ ശക്തിയറിയാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയോറളജി വികസിപ്പിച്ച ആപ്പാണ് ദാമിനി.
നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ മിന്നലിന് സാധ്യതയുണ്ടെങ്കില്‍ 45 മിനിറ്റ് മുന്‍പേ മുന്നറിയിപ്പ് നല്‍കാന്‍ ദാമിനിക്കാകും. മിന്നലിന്റെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ജി.പി.എസ് വഴിയാണ് മുന്നറിയിപ്പ് നല്‍കുക.
മിന്നല്‍ മൂലം ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടു തന്നെ ദാമിനി ലൈറ്റ്‌നിംഗ് ആപ്പ് വലിയ ദുരന്തങ്ങളില്‍ നിന്നും ആളപായത്തില്‍ നിന്നും ആളുകളെ രക്ഷിക്കുന്നതില്‍ ഏറെ സഹായകരമാകുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ തന്നെ ശക്തമായ ഇടിയും മിന്നലുമെല്ലാം തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക് ഈ ആപ്പ് എത്രയും വേഗം എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പ്രളയകാലത്ത് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഏറ്റവും കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആപ്പായിരുന്നു ക്യുകോപ്പി.
കൊവിഡ് മുന്നറിയിപ്പുകള്‍ക്കായി സര്‍ക്കാര്‍ തയ്യാറായിക്കിയ GoKdirect എന്ന ആപ്പ്. നിരവധി പേരാണ് ഇപ്പോള്‍ തന്നെ ഈ ആപ്പ് ഉപയോഗിക്കുന്നത്. കാലവര്‍ഷ ദുരന്ത സംബന്ധിയായ നിര്‍ദേശങ്ങള്‍ കൂടി പങ്കുവെക്കാന്‍ സജ്ജമായിരിക്കുന്നെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഐ.ടി മിഷന്റെ ആപ്പായ എം.കേരളയും ഈ ആപ്പുകളുടെ കൂട്ടത്തിലുണ്ട്.
സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും നിരവധി വിവരങ്ങള്‍ ലഭ്യമാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ mausam.imd.gov.in or www.imdtvm.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കടല്‍ക്ഷോഭവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ദേശീയ സമുദ്ര വിവര വിശകലന കേന്ദത്തിന്റെ www.incois.gov.inവെബ്‌സൈറ്റിലും ലഭ്യമാണ്.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റായ dma.kerala.gov.inലുംഫേസ്ബുക്കില്‍ കേരളസര്‍ക്കാരിന്റെ ഔദ്യോഗിക പേജിലും മുഖ്യമന്ത്രിയുടെ പേജിലും നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അപ്ലിക്കേഷൻ ലിങ്ക് താഴെ
https://play.google.com/store/apps/details?id=com.lightening.live.damini
Comments are closed.