1470-490

ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ആക്രി പെറുക്കി വിൽപ്പന നടത്തി…

മത്സ്യ കച്ചവടത്തിന് പിന്നാലെ ആക്രി പെറുക്കി വിറ്റും ഡി.വൈ.എഫ്. ഐ. പ്രവർത്തകർ. കേച്ചേരി മേഖല കമ്മിറ്റിക്ക് കീഴിലുള്ള പട്ടിക്കര യൂണിറ്റിലെ പ്രവർത്തകരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ആക്രി പെറുക്കി വിൽപ്പന നടത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വഷളായ സാഹചര്യത്തിൽ കേരളത്തെ കൈ പിടിച്ചുയർത്തുന്നതിനായി റിസൈക്കിൾ കേരള പദ്ധതി പേരിൽ ഡി.വൈ.എഫ്.ഐ. ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ്. ഇതിന്റെ ഭാഗമായാണ് പഴയ പത്രങ്ങൾ, നോട്ടുബുക്കുകൾ, ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിച്ച വസ്തുക്കൾ എന്നിവ ശേഖരിച്ച് വിൽപ്പന നടത്തുന്നത്. ഇത് വഴി കിട്ടുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. പട്ടിക്കരയിലെ വീടുകളിൽ നിന്നാണ് പ്രവർത്തകർ  പാഴ് വസ്തുക്കൾ ശേഖരിച്ചത്. കഴിഞ്ഞ ദിവസം മത്സ്യ വിൽപ്പന നടത്തിയും പട്ടിക്കരയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിച്ചിരുന്നു. കേച്ചേരി മേഖല ജോയിന്റ് സെക്രട്ടറി ഫഹദ് മുസ്തഫ, യൂണിറ്റ് സെക്രട്ടറി എൻ.ബി. സാബിർ,പ്രവർത്തകരായ എ.എസ്. അഷ്കർ, മുഹമ്മദ്ദ് സിനാൻ, പി.എ. അജ്മൽ, മുഹമ്മദ് ഇർഫാൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.