1470-490

നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി മാസ്ക് വിതരണം നടത്തി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടി പയ്യൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. വാർഡിലെ മുഴുവൻ വീടുകളിലേക്കും മാസ്കുകൾ വിതരണം ചെയ്തു. മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം എൻ. സി.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ രാജൻ മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് പ്രസിഡൻ്റ് കെ.എ സുഭാഷ് അധ്യക്ഷനായി. എൻ.സി.പി.ജില്ലാ സെക്രട്ടറിയും, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനുമായ ടി.എ.മുഹമ്മദ് ഷാഫി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രീതി സുരേഷ്, നേതാക്കളായ ടി ജെ ജോൺസൺ, വി.രാധാകൃഷ്ണൻ,ജോബി ജോസഫ്, സരജ ദാസ് എന്നിവർ സംസാരിച്ചു

Comments are closed.