1470-490

മാജിക് മഷ്റൂം എന്ന ഭീകരൻ

പരിസ്ഥിതിയിൽ തനിയേ വളരുന്ന വളരെ ഉയർന്ന ശക്തിയുള്ള ഒരു തരം ലഹരി പദാർത്ഥമാണ് മാജിക് മഷ്റൂം. സൈലോസൈബിൻ (psilocybin) എന്ന തരം രാസപദാർത്ഥമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഇരുന്നൂറോളം ഫംഗസുകൾക്കാണ് മാജിക് മഷ്റൂം എന്ന പേരുള്ളത്. കാഴ്ചയിൽ സാധാരണ രീതിയിലുള്ള കൂൺ പോലെയാണ് ഇത് ഇരിക്കുന്നത് എന്നാൽ ലോകമെമ്പാടും ഇത് ഒരു അനധികൃത ലഹരി പദാർത്ഥം ആയി ഉപയോഗിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ലഹരി ആണിത്. മന്ദത, ഹാലൂസിനേഷൻ, ശ്രദ്ധയില്ലായ്മ, അതിയായ ഉത്കണ്ഠ തുടങ്ങിയവ ഇത് ശരീരത്തിൽ ചെന്നാൽ ഉണ്ടാകും. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള തരം ലഹരി പദാർത്ഥം ആണിത്.

എന്നാൽ ഇത് പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണത്തിലും മറ്റും കലർത്തിയാണ് സാധാരണയായി ഇത് ഉപയോഗിക്കുന്നത്. വളരെ വിലയേറിയ തരത്തിലുള്ള ഒരു ലഹരി പദാർത്ഥം കൂടിയാണ് ഇത്. ആർദ്രത കൂടിയ തരം കാടുകളിലാണ് ഇത് കണ്ടുവരുന്നത്.മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സൈലോസൈബിൻ, സൈലോസിൻ,ബെയോസിസ്റ്റിന് തുടങ്ങിയ രാസപദാർത്ഥങ്ങളാണ് ഇത്തരത്തിലുള്ള ലഹരിക്കു കാരണം.

6000 വർഷങ്ങൾക്കു മുമ്പ് തന്നെ പല മതാചാരങ്ങളിലും യാഗങ്ങളിലും മാജിക് മഷ്റൂം ഉപയോഗിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലാണ് ഒരു ലഹരി പദാർത്ഥം എന്ന രീതിയിൽ ഇതിന്റെ ഉപയോഗം വ്യാപകമായത്.

തലച്ചോറിനെ ബാധിക്കുന്ന ഇതിലെ രാസപദാർത്ഥങ്ങൾ നീണ്ടു നിൽക്കുന്ന വ്യക്തിത്വ മാറ്റങ്ങൾക്ക് വരെ കാരണമാകാം. വളരെ നിയന്ത്രിതമായ രീതിയിൽ ഇത് മരുന്നായി ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ കൃത്യമല്ലാത്ത ഉപയോഗം വളരെയേറെ അപകടകരമാണ്.

തെക്കേ ഇന്ത്യയിലെ മലയോര പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാജിക് മഷ്റൂമിന്റെ അനധികൃതമായ വിൽപ്പന വ്യാപകമാണ്. കൊടൈക്കനാൽ ഈ കാര്യത്തിൽ പ്രശസ്തമാണ്.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260