കദളിച്ചിറ നവീകരിക്കുന്നു

വര്‍ഷങ്ങളായി പായലും, ചണ്ടിയും, ചളിയും നിറഞ്ഞ് കിട ന്ന ആളൂരിന്റെ ജല
പത്തായമെന്നറിയപ്പെടുന്ന കദളിച്ചിറ നവീകരിക്കുന്നു. ലിഫ്റ്റ് ഇറിഗേഷനും,
ശുദ്ധജല സംവിധാനവുമുള്ള ഈ ചിറയുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് 10
ലക്ഷം രൂപയും, ആളൂര്‍ പഞ്ചായത്തും ചേര്‍ന്ന് 20 ലക്ഷം രൂപയുടെ നവീകരണമാണ്
ഇപ്പോള്‍ നടത്തുന്നത്. ഇടിഞ്ഞു കിടന്നിരുന്ന ഒരു വശം ഭിത്തി കെട്ടി
സംരക്ഷിക്കാനും ഭാഗീകമായി നവീകരിക്കുന്നതിനുമാണ് പദ്ധതിയെന്ന് പ്രസിഡന്റ്
സന്ധ്യാനൈസണ്‍ പറഞ്ഞു. 15 ഏക്കറിലധികം വരുന്ന ഈ ചിറ ഒരോ വര്‍ഷവും
ശുചീകരിക്കുകയും, പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടി തുടര്‍ സംരക്ഷണം
നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു

Comments are closed.