ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

തമിഴ്നാട് കടലൂർ സ്വദേശി പളനി (50) യുടെ മൃതദ്ദേഹമാണ് പഴുന്നാന ജുമാമസ്ജിദിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. മൃതദ്ദേഹത്തിന് 2 ദിവസം പഴക്കമുണ്ട്. 15 വര്‍ഷക്കാലമായി പഴുന്നാനയിൽ താമസിക്കുന്ന ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടി താമസിച്ച് വരികയായിരുന്ന ഇയാള്‍ അബദ്ധത്തിൽ കിണറ്റിലേക്ക് കാല്‍ വഴുതി വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. കുന്നംകുളത്ത് നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തിയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മാർട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments are closed.