1470-490

ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാം ഘട്ടം ടിവി വിതരണം

ചൂണ്ടൽ ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാം ഘട്ടം ടിവി വിതരണം നടന്നു. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ചൂണ്ടൽ ഗവ.യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ ചിത്തിര ട്രസ്റ്റ് ടെലിവിഷൻ വിതരണം ചെയ്തത്. ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഭാരവാഹികളായ ജയകൃഷ്ണന്‍ നമ്പി, സി.ഐ.മോഹൻദാസ്, സ്കൂൾ അധ്യാപിക ഗീത ടീച്ചർ എന്നിവര്‍ ചേര്‍ന്ന് ടെലിവിഷനുകൾ കുട്ടികളുടെ വീട്ടില്‍ എത്തിച്ചു നൽകി. ഒന്നാം ഘട്ടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ചിത്തിര ചാരിറ്റബിള്‍ ട്രസ്റ്റ്‌ ടെലിവിഷൻ വിതരണം ചെയ്തിരുന്നു.

Comments are closed.