1470-490

ലോക രക്തദാന ദിനത്തിൽ രക്തദാനം നടത്തി യുവതികൾ.

ലോക രക്തദാന ദിനത്തിൽ രക്തദാനം നടത്തി യുവതികൾ.  ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  പ്രവർത്തകരായ യുവതികൾ രക്തദാനം നടത്തിയത്. ഡി.വൈ.എഫ്. ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് ഗ്രീഷ്മ അജയഘോഷ് രക്തദാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ആർ. കാർത്തിക അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ.  ജില്ലാ പ്രസിഡന്റ് കെ.വി.രാജേഷ്, വൈസ് പ്രസിഡണ്ട് കെ.എസ്.  സെന്തിൽകുമാർ, മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് മേധാവിഡോ.സുഷമ,അസിസ്റ്റന്റ് പ്രൊഫസർമാരായഡോ.സജിത്,ഡോ.ഇന്ദു,ഡോ. അഞ്ജലി,എന്നിവർ സംസാരിച്ചു.കോവിഡ്- 19 ന്റെ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ രക്തദാന ദിനത്തിന് ഇക്കുറി പ്രസക്തി ഏറെയാണ്. രക്തത്തിന്റെ ദൈനംദിനേയുള്ള ആവശ്യകതക്കനുസരിച്ച് രക്തദാതാക്കളെ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ വളണ്ടിയർമാർ ദിവസവും രക്തദാനം നടത്തി വരുന്നതിന് പുറമെയാണ് ലോക രക്തദാന ദിനത്തിൽ യുവതികൾ രക്തം ദാനം ചെയ്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അതിജീവനത്തിന്റെ മാതൃകകൾ സൃഷ്ടിച്ച ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ തൃശൂർ മെഡിക്കൽ കോളേജിലാണ് മ യുവതീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറ്റമ്പതോളം യുവതികളാണ് ലോകരക്ത ദാന ദിനത്തിലെ ക്യാമ്പയനിൽ പങ്കെടുത്ത് രക്തദാനം നടത്തിയത്.

Comments are closed.