1470-490

ഏറ്റവും വലിയ അണക്കെട്ടിനെ അറിയാം

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ്‌ ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)

ഡാമുകള്‍ ആധുനിക ഇന്ത്യയുടെ അമ്പലങ്ങളാണ്…1957 ല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഉദ്ഘാടനം ചെയ്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അത്ഭുതകരമായ നിര്‍മ്മിതികളില്‍ ഒന്നായാണ് ഹിരാക്കുണ്ട് അണക്കെട്ട് വിലയിരുത്തപ്പെടുന്നത്. ഒഡീഷയിലെ മഹാനദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഹിരാക്കുഡ് അണക്കെട്ടിന്റെ വിശേഷങ്ങൾ.

എവിടെയാണിത്

ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലയില്‍ മഹാനദിക്ക് കുറുകെയാണ് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഹിരാക്കുണ്ട് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 860 കിലോമീറ്റര്‍ നീളമുള്ള മഹാനദിയുടെ ഭൂരിഭാഗവും ഒഡീഷയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു കുറുകെ 4.8 കിലോമീറ്റര്‍ നീളത്തിലാണ് ഈ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 26 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു.

98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍, 34 ക്രെസ്റ്റ് ഗേറ്റുകള്‍ തുടങ്ങിയവയാണ് ഡാമിനുള്ളത്. ഇത്രയും കാര്യങ്ങള്‍ മാത്രം മതി ഈ ഡാമിനെ ലോകത്തിലെ ഏറ്റവും വലിയ ഡാമാക്കി മാറ്റുവാന്‍!

1946 ല്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ 93 കോടി രൂപയാണ് നിര്‍മ്മാണത്തിനായി മാറ്റി വെച്ചിരുന്നത്. എന്നാല്‍ 1957ല്‍ ഉദ്ഘാടന സമയം ആയപ്പോളേക്കും ഏകദേശം ആയിരം മില്യണ്‍ രൂപയാണ് ഇതിനുവേണ്ടി ചിലവഴിച്ചത്.

ജലസേചനം

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച താരതമ്യേന ഫലഭൂയിഷ്ടമായ മണ്ണാണ് ഒഡീഷയിലേത്. അതുകൊണ്ട് തന്നെ ജലസേചനം ഇവിടുത്തെ കൃഷികളെ നല്ല വിളവിന് വളരെയധികം സഹായിക്കാറുണ്ട്. ഹിരാക്കുണ്ട് ഡാം സമീപത്തെ വിവിധ ജില്ലകളിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങളിലാണ് കൃഷി ആവശ്യങ്ങള്‍ക്കായി ജലം എത്തിക്കുന്നത്. റാബി വിളകള്‍ക്കും ഖാരിഫ് വിളകള്‍ക്കുമാണ് ഡാമുകൊണ്ടുള്ള പ്രയോജനം ഏറ്റവും അധികം ലഭിക്കുന്നത്. ബാര്‍ഗഡ്, ബോലാന്‍ഗിര്‍,സംഭല്‍പൂര്‍, സുബര്‍ണപൂര്‍ തുടങ്ങിയ ജില്ലകളാണ് ഡാമിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നത്.

കാറ്റില്‍ ഐലന്‍ഡ്

മഹാനദിയില്‍ ഹിരാക്കുഡ് ഡാമിന്റെ റിസര്‍വ്വോയറിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് കാറ്റില്‍ ഐലന്‍ഡ് എന്നറിയപ്പെടുന്നത്. ഡാമിന്റെ നിര്‍മ്മാണത്തിനു മുന്‍പ് ഒരു ഗ്രാമമായി വികസിപ്പിക്കുവാന്‍ പദ്ധതിയുണ്ടായിരുന്ന ദ്വീപായിരുന്നു ഇത്. എന്നാല്‍ ഡാമിന്റെ നിര്‍മ്മാണം ആരംഭിച്ചതോടെ ആളുകള്‍ ഇവിടം ഉപേക്ഷിച്ചു പോവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന കന്നുകാലികളെ ഇവിടെ ഉപേക്ഷിച്ചാണ് അവര്‍ പോയത്. ഡാമിന്റെ നിര്‍മ്മാണം പുരോഗമിച്ചതോടെ ദ്വീപിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിന്റെ അടിയിലാവുകയും കന്നുകാലികള്‍ ഇവിടുത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പോവുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ പഴയ കന്നുകാലികള്‍ വൈല്‍ഡ് കാറ്റിലുകളായി മാറുകയും ഇവിടെ അധിവസിക്കുകയും ചെയ്യുന്നു. നിറത്തിലും വലുപ്പത്തിലും ഗുണത്തിലുമെല്ലാം ഇവിടെ ഉണ്ടായിരുന്നവയെക്കാല്‍ മുന്നിലാണ് ഇവ ഇപ്പോഴുള്ളത്.

ദേശാടന പക്ഷികളുടെ ഇടം

വിസ്തൃതമായ കൃഷിയിടവും ജലസംഭരണികളും ഒക്കെ ചേരുന്ന ഇവിടം ദേശാടന പക്ഷികളുടെ സങ്കേതം കൂടിയാണ്. വിദേശികളും സ്വദേശികളുമായി ഒട്ടനവധി പക്ഷികള്‍ എത്തിച്ചേരുന്ന ഇവിടം പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം

ഹിരാക്കുഡ് ഡാമിന്റെ ഇരുഭാഗത്തുമായി ഡാമിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി രൂപപ്പെട്ട കൃത്രിമ തടാകങ്ങള്‍ കാണുവാന്‍ സാധിക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം കൂടിയാണ്. ഇതിന്റെ രണ്ടു വശങ്ങളിലുമായി ഗാന്ധി മിനാര്‍ എന്നും നെഹ്‌റു മിനാര്‍ എന്നും പേരായ രണ്ടു മന്ദിരങ്ങള്‍ കാണാന്‍ സാധിക്കും. ഇവിടെ നിന്നാല്‍ തടാകത്തിന്റെ മനോഹരങ്ങളായ ദൃശ്യങ്ങള്‍ ആസ്വദിക്കാം.

കറന്‍സിയിലെ ഡാം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മിതികളിലൊന്നായ ഹിരാക്കുഡ് ഡാം കറൻസികളിലും പോസ്റ്റൽ സ്റ്റാമ്പുകളിലും ഇടം നേടിയിട്ടുണ്ട്.

Comments are closed.