1470-490

ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു.

കോട്ടക്കൽ: ലഹരി മാഫിയകളുടെ പ്രവർത്തനം ഫലപ്രദമായി ചെറുക്കുന്നതിന് അട്ടിരിയിൽ ലഹരിക്കെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പു ആട്ടിരിയിലും പരിസരങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളും, രാത്രി കാലങ്ങളിലുണ്ടായ മധ്യ മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടവുമാണ് ഇത്തരമൊരു ജനകീയ പ്രതിരോധത്തിനു വഴിയായത്.ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് വി. ബിഫാത്തിമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ കെ.പി.അബ്ദുറഹിമാൻ, ടി. റസിയ ടീച്ചർ, പൗരപ്രമുഖന്മാരായ ടി.മുഹമ്മദ് ബഷീർ മാസ്റ്റർ, ടി. അബദുൽ ഗഫൂർ, കെ.കെ.അബ്ദുൽ കലാം, വി.എ.റ വാസ്, വി.അബ്ദുൽ മജീദ്, കെ.വി. അബദുൽ ഹമീദ്, സി.ഉമ്മർ ഖാൻ എന്നിവർ സംസാരിച്ചു. ജാഗ്രത സമിതി ചെയർമാനായി ടി.മുഹമ്മദ് ബഷീർ മാസ്റ്റർ, കൺവീനർ ടി.അബ്ദുൽ ഗഫൂർ, ട്രഷർ കെ.കെ. അബ്ദുൽ കലാം മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,134,145Deaths: 524,348