1470-490

അവൈറ്റിസ് വാർഷികം: ഒ.പി, ശസ്ത്രക്രിയ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ

നെമ്മാറ: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ശസ്ത്രക്രിയകൾക്കും ഒ.പി സേവനങ്ങൾക്കും മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വാർഷിക ദിനമായ ജൂൺ 16 നും അടുത്ത ദിവസവും 50 % ഡിസ്‌കൗണ്ടിലായിരിക്കും ഒ.പി സേവനങ്ങൾ ലഭ്യമാവുക. കൊറോണറി ആർട്ടറി ബെപാസ്സ്‌ ഗ്രാഫ്റ്റിങ് (CABG ), മുട്ട് മാറ്റിവയ്ക്കൽ, ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം, എന്നീ ശസ്ത്രക്രിയകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.

പാവപ്പെട്ട കുടുംബങ്ങൾക്കായി ജൈവ അരി വിതരണം, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അവൈറ്റിസ് ക്യാമ്പസിൽ 101 വൃക്ഷതൈകൾ നട്ടു പിടിപ്പിക്കൽ, സുസ്‌ഥിരമായ സേവനങ്ങൾക്കായി പ്രിവിലേജ് കാർഡുകൾ, ആശുപത്രിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി വിശദമായ സർവ്വേകൾ, കാമ്പയിനുകൾ, ജീവനക്കാർക്കും മറ്റുള്ളവർക്കും നിരവധി സമ്മാനങ്ങൾ തുടങ്ങി നിരവധി സേവന – സന്നദ്ധ പ്രവർത്തനങ്ങളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്നതാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ആരോഗ്യ സേവനം ലോകോത്തര നിലവാരത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ജനങ്ങൾ അവൈറ്റിസിന് ഇതുവരെ നൽകിയ എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും തുടർന്നും ഇത് പ്രതീക്ഷിക്കുന്നതായും എക്സിക്യൂട്ടീവ് ഡയറക്‌ടർമാരായ ശാന്തി പ്രമോദും ജ്യോതി പാലാട്ടും അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള ആഘോഷങ്ങൾ മാറ്റി വച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തി അവൈറ്റിസിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനാണ് തീരുമാനമെന്ന് സി ഇ ഒ കെ.വിനീഷ്‌കുമാർ കൂട്ടിച്ചേർത്തു.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുക. ജൂൺ 16 മുതൽ 26 വരെയാണ് ബുക്കിങ് നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: 04923225500 , 9188528432

Comments are closed.