1470-490

താനൂരിൽ പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തി

പരപ്പനങ്ങാടി: ട്രോമാകെയർ പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തി. ഇന്ന് താനൂർ ചാപ്പപടിയിലാണ് സംഭവം. ദിവസങ്ങൾക്ക് മുൻപ് ട്രോമക്രെയർ പ്രവർത്തകനായ ജാബിറിനെ ആക്രമിച്ച കേസിൽ പിടികിട്ടാനുള്ള പ്രതിസ്ഥലത്തുണ്ടന്ന വിവരത്തെ തുടർന്ന് ചാപ്പപടിയിലെത്തിയ താനൂർ സി.ഐഅടങ്ങുന്ന സംഘത്തിന് നേരെയാണ് അക്രമം നടന്നത്. പിടികൂടിയ പ്രതിയെ പോലീസ് ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് പോവുകയും, തടഞ്ഞ ഉദ്യോസ്ഥരെ ആക്രമിക്കുകയുമായിരുന്നു.ആക്രമത്തിൽ പോലീസ് വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.പ്രതിയെ രക്ഷപ്പെടുത്തിയതും, പോലീസിനെ ആക്രമിച്ചതും മുസ്ലീം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണന്ന് പറയപ്പെടുന്നു. ലോക്ഡൗണിനെ തുടർന്ന് പോലീസിനെ സഹായിച്ച ട്രോമ ക്രെയർ പ്രവർത്തകനെ ആക്രമിച്ചതിന് പിന്നിലും ലീഗ് പ്രവർത്തകരാണത്രെ. കണ്ടാലറിയുന്ന 50 പേരുടെ പേരിൽ കേസെടുത്തതായി താനൂർ പോലീസ് പറഞ്ഞു ‘

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241